| Tuesday, 2nd November 2021, 11:02 am

'കൊള്ളാം വിരാട് ...കപ്പ് മറക്കൂ, നിങ്ങള്‍ ഞങ്ങളുടെ ഹൃദയം കീഴടക്കി'; കോഹ്‌ലിയുടെ പ്രതികരണത്തെ അഭിന്ദിച്ച് റാണ അയ്യൂബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ്.

മതത്തിന്റെ അടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെട്ട ഒരു രാജ്യത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ മനുഷ്യത്വം നിറഞ്ഞ അഭിപ്രായപ്രകടനത്തെ പ്രശംസിക്കേണ്ടതുണ്ടെന്ന് റാണ അയ്യൂബ് പറഞ്ഞു.

”കൊള്ളാം വിരാട് കോഹ്‌ലി, മതത്തിന്റെ അടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെട്ട ഒരു രാജ്യത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ മനുഷ്യത്വം നിറഞ്ഞ അഭിപ്രായപ്രകടനത്തെ പ്രശംസിക്കേണ്ടതുണ്ട്. കപ്പ് മറക്കൂ, നിങ്ങള്‍ ഞങ്ങളുടെ ഹൃദയം കീഴടക്കി,” റാണ അയ്യൂബ് പറഞ്ഞു.

തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ച് വിരാട് കോഹ് ലി രംഗത്തെത്തിയിരുന്നു.

”നട്ടെല്ലില്ലാത്ത ഒരുകൂട്ടമാളുകളെപ്പോലെ സോഷ്യല്‍ മീഡിയയിലല്ല ഞങ്ങള്‍ കളിക്കുന്നത്, മൈതാനത്താണ്. ഇത്തരക്കാര്‍ക്ക് നേരിട്ട് സംസാരിക്കാന്‍ ഒരു ധൈര്യവുമുണ്ടാവില്ല,” എന്നാണ് കോഹ്‌ലി പറഞ്ഞത്.

കളിക്കാര്‍ക്ക് പരസ്പരം അറിയാമെന്നും ടീമിന്റെ കരുത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദുബായ് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 24ന് നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലെ പരാജയമാണ് മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണത്തിന് കാരണമായത്. മത്സരം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിരാട് കോഹ്‌ലി ഷമിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

ഇതിന് പിന്നാലെ കോഹ് ലിയുടെ
ഒന്‍പത് മാസം പ്രായമുള്ള മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണിയുമായി തീവ്രഹിന്ദുത്വവാദികള്‍ എത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Rana Ayyub about Virat Kohli

Latest Stories

We use cookies to give you the best possible experience. Learn more