വഴക്കുകള്‍ പരിഹരിക്കുന്നതൊന്നും കാണിച്ചില്ല, നടന്നത് അങ്ങനെയൊന്നുമല്ല; ബിഗ്‌ബോസ് ഷോയെക്കുറിച്ച് റംസാന്‍
Entertainment news
വഴക്കുകള്‍ പരിഹരിക്കുന്നതൊന്നും കാണിച്ചില്ല, നടന്നത് അങ്ങനെയൊന്നുമല്ല; ബിഗ്‌ബോസ് ഷോയെക്കുറിച്ച് റംസാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th August 2021, 5:22 pm

ബിഗ്‌ബോസ് മലയാളം സീസണ്‍ 3യുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് റംസാന്‍. ഷോയില്‍ വെച്ച് പല വഴക്കുകളും പലരോടുമായി ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരിഹരിച്ചിട്ടുണ്ടായിരുന്നുവെന്നാണ് റംസാന്‍ പറയുന്നത്.

എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന പല എപ്പിസോഡുകളും ബിഗ്‌ബോസ് ഷോ ടെലികാസ്റ്റ് ചെയ്യുമ്പോള്‍ കാണിച്ചില്ലെന്നും റംസാന്‍ പറയുന്നു.

ബിഗ്‌ബോസിനകത്ത് ഏറ്റവും നല്ല വ്യക്തിയായി തനിക്ക് തോന്നിയിട്ടുള്ളത് ഭാഗ്യലക്ഷ്മി ചേച്ചിയാണെന്നും ചേച്ചിയുമായുള്ള വഴക്കുകള്‍ പരിഹരിക്കുന്ന ഭാഗം പുറത്ത് കാണിച്ചില്ലെന്നും റംസാന്‍ പറഞ്ഞു.

ഭാഗ്യലക്ഷ്മി ചേച്ചിയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും ഷോയില്‍ നിന്ന് പുറത്ത് വന്ന ശേഷം തങ്ങള്‍ തമ്മില്‍ ഇടക്ക് വിളിക്കാറുണ്ടെന്നും റംസാന്‍ പറയുന്നു.

ബിഗ് ബോസിലേക്ക് സെലക്ഷന്‍ കിട്ടിയതിനെക്കുറിച്ചും അഭിമുഖത്തില്‍ റംസാന്‍ പറയുന്നുണ്ട്.
ബിഗ് ബോസിലേക്ക് ആദ്യം ഇന്റര്‍വ്യൂവിന് വിളിച്ചപ്പോള്‍ തന്നെ താന്‍ പോവുകയായിരുന്നുവെന്നും അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം താന്‍ എതിര്‍ത്ത് മറുപടി പറയുകയായിരുന്നുവെന്നുമാണ് റംസാന്‍ പറഞ്ഞത്.

എതിര്‍ത്ത് സംസാരിച്ചപ്പോള്‍ തന്നെ ഇവന്‍ ബിഗ് ബോസിലേക്ക് പറ്റിയ ആളാണെന്ന് അവര്‍ക്ക് തോന്നിക്കാണുമെന്നും റംസാന്‍ പറഞ്ഞു. ഈ പരിപാടിക്ക് വരുമ്പോള്‍ ആരായാലും രണ്ട് തവണ ആലോചിക്കുമെന്നും അങ്ങനെ ആലോചിച്ചാണ് താനും തീരുമാനമെടുത്തതെന്നും റംസാന്‍ കൂട്ടിച്ചേര്‍ത്തു.

ബിഗ്‌ബോസ് മലയാളം സീസണ്‍ 3യുടെ വിന്നറായത് നടന്‍ മണിക്കുട്ടനാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Ramzan says about Bigboss