ഡാന്‍സറായും ബിഗ് ബോസ് മത്സരാര്‍ത്ഥിയായും പേരെടുത്ത വ്യക്തിയാണ് റംസാന്‍. ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലേക്ക് ശേഷം അഭിപ്രായങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ റംസാന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിലേക്ക് സെലക്ഷന്‍ കിട്ടിയതുമായി ബന്ധപ്പെട്ട അനുഭവം പറയുകയാണ് റംസാന്‍.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റംസാന്‍ ഷോയ്ക്ക് മുന്‍പുണ്ടായ ഇന്റര്‍വ്യൂവിനെക്കുറിച്ച് പറയുന്നത്. ബിഗ് ബോസിലേക്ക് ആദ്യം ഇന്റര്‍വ്യൂവിന് വിളിച്ചപ്പോള്‍ തന്നെ താന്‍ പോവുകയായിരുന്നുവെന്നും അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം താന്‍ എതിര്‍ത്ത് മറുപടി പറയുകയായിരുന്നുവെന്നും റംസാന്‍ പറയുന്നു.
എതിര്‍ത്ത് സംസാരിച്ചപ്പോള്‍ തന്നെ ഇവന്‍ ബിഗ് ബോസിലേക്ക് പറ്റിയ ആളാണെന്ന് അവര്‍ക്ക് തോന്നിക്കാണുമെന്നും റംസാന്‍ പറഞ്ഞു. ഈ പരിപാടിക്ക് വരുമ്പോള്‍ ആരായാലും രണ്ട് തവണ ആലോചിക്കുമെന്നും അങ്ങനെ ആലോചിച്ചാണ് താനും തീരുമാനമെടുത്തതെന്നും റംസാന്‍ കൂട്ടിച്ചേര്‍ത്തു.
‘ബിഗ് ബോസിന് ശേഷം പല നെഗറ്റീവ് കമന്റുകളും വന്നുവെങ്കിലും അതൊന്നും എന്നെ ബാധിച്ചിട്ടില്ല. ആ കമന്റുകളില്‍ ഡൗണ്‍ ആവുകയും ചെയ്തിട്ടില്ല. പല ഘടകങ്ങള്‍ കൊണ്ട് ഷോയില്‍ തുടരാന്‍ തന്നെയായിരുന്നു എനിക്ക് താല്‍പര്യം തോന്നിയത്. ഷോ വിട്ട് പോരാനും ഒരിക്കലും തോന്നിയിട്ടില്ല,’ റംസാന്‍ പറഞ്ഞു.
ബിഗ് ബോസില്‍ മണിക്കുട്ടനാണ് വിജയിയായത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ് തുടര്‍ന്നതിനാല്‍ ബിഗ് ബോസ് ഷോ നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. പിന്നീട് കഴിഞ്ഞ ദിവസങ്ങളിലാണ് ഗ്രാന്റ് ഫിനാലെ നടന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Ramzan says about Big Boss interview