ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഈ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഡാന്‍സറും നടനുമായ റംസാന്‍ മുഹമ്മദും പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
‘അനുരാഗ് സാര്‍ ഏത് ദിവസമാണ് സെറ്റില്‍ എത്തുകയെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. സുരഭി അപ്പോഴേക്കും അവിടെ ഹിന്ദിയൊക്കെ പഠിച്ചു തുടങ്ങിയിരുന്നു. ഞാന്‍ ആണെങ്കില്‍ ഹിന്ദിയുടെ വഴിക്ക് പോയിട്ടില്ല. അനുരാഗ് കശ്യപ് എന്ന ആള്‍ നമ്മളൊക്കെ ഒരുപാട് ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.
അങ്ങനെയുള്ള അദ്ദേഹം നമ്മളുടെ സെറ്റിലേക്ക് വരികയും സാര്‍ നില്‍ക്കുന്ന സ്‌പേസില്‍ നില്‍ക്കാനുള്ള അവസരം നമുക്ക് ലഭിക്കുകയും ചെയ്യുന്നത് ചെറിയ കാര്യമല്ല. എനിക്ക് അതില്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ എങ്ങനെ അപ്രോച്ച് ചെയ്യണമെന്ന സംശയം എനിക്ക് ഉണ്ടായിരുന്നു.
പക്ഷെ അനുരാഗ് സാര്‍ സെറ്റില്‍ വന്നപ്പോള്‍ എല്ലാം നോക്കിയത് സുരഭിയാണ്. ഞങ്ങള്‍ എല്ലാവരും ഒരു വൈകുന്നേരം ചായ കുടിച്ച് ഇരിക്കുകയായിരുന്നു. ആ സമയത്ത് സുരഭിയാണ് എല്ലാവരെയും അനുരാഗ് സാറിന് പരിചയപ്പെടുത്തി കൊടുത്തത്.
‘ബഡാ ഡാന്‍സര്‍ ഹേ’ എന്നാണ് സുരഭി എന്നെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞത്. സുരഭി പിന്നെയും എന്തൊക്കെയോ തള്ളിമറിച്ചു. അന്ന് ഞങ്ങള്‍ പരസ്പരം ഒന്ന് ഹായ് പറഞ്ഞു. എന്നാല്‍ പിറ്റേദിവസം ഒരു സംഭവമുണ്ടായി. അദ്ദേഹം എന്നെ പിന്നില്‍ നിന്ന് തോണ്ടി വിളിച്ചു.
‘ഈ മൊബൈല്‍ എല്ലാ കാര്യങ്ങളും കേള്‍ക്കുന്നുണ്ട്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ ‘നീ എന്റെ ഫീഡില്‍ വന്നു’ എന്ന് മറുപടി നല്‍കി.
എന്റെ ഒരു ഡാന്‍സിന്റെ റീല്‍ അദ്ദേഹത്തിന്റെ ഫീഡില്‍ വന്നതാണ്. അദ്ദേഹത്തിന്റെ മൊബൈലില്‍ ഞാന്‍ വരേണ്ട ഒരു ആവശ്യവുമില്ല. അനുരാഗ് സാര്‍ അങ്ങനെ എന്റെ ഡാന്‍സ് കണ്ടു. അദ്ദേഹത്തിന് ഇഷ്ടമാകുകയും ചെയ്തു,’ റംസാന്‍ മുഹമ്മദ് പറഞ്ഞു.
Content Highlight: Ramzan Muhammed Talks About Anurag Kashyap And Rifle Club