ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങി ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ നടനാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെ നായകനായ വിജയ് സേതുപതി തമിഴിന് പുറമെ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
2019ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള ദേശീയ അവാര്‍ഡും താരം സ്വന്തമാക്കി. ചുരുങ്ങിയ സമയം കൊണ്ട് രജിനികാന്ത്, കമൽഹാസൻ, വിജയ് തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെ വില്ലനായി അഭിനയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
വിജയ് സേതുപതിയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് നടി രമ്യ നമ്പീശൻ. പിസ്സയിൽ അഭിനയിക്കുമ്പോൾ വിജയ് സേതുപതിയെ ആളുകൾ അറിഞ്ഞുവരുന്നേയുള്ളൂവെന്നും എന്നാൽ പിന്നീട് അദ്ദേഹം നെക്സ്റ്റ് ലെവൽ ആക്ടാറായെന്നും രമ്യ പറയുന്നു. ഒപ്പം അഭിനയിക്കുന്നവരോട് വളരെ ഫ്രണ്ട്‌ലിയായി പെരുമാറുന്ന നടനാണ് വിജയ് സേതുപതിയെന്നും രമ്യ നമ്പീശൻ പറഞ്ഞു.
‘പിസ്സയിലും സേതുപതിയിലും ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പിസ്സയിലൊക്കെ അഭിനയിക്കുമ്പോൾ വിജയിയെ എല്ലാവരും അറിഞ്ഞു വരുന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സേതുപതിയിലൊക്കെ എത്തിയപ്പോൾ ആള് നെക്സ്റ്റ് ലെവലിലേക്ക് പോയി വേറേ ലെവൽ ആക്ടറായി മാറി.
ആ സമയത്ത് നമുക്ക് അദ്ദേഹത്തിന്റെ അടുത്ത് നിന്ന് കുറെ പഠിക്കാൻ കഴിഞ്ഞു. ഒരു സീൻ എന്ന് പറഞ്ഞാൽ ഒരാളുടേത് മാത്രമല്ലെന്നും എല്ലാവരുടെയും ഈക്വൽ കോൺട്രിബ്യൂഷൻ വന്നാൽ മാത്രമേ നന്നാവുള്ളൂവെന്നെല്ലാം അപ്പോഴാണ് ഞാൻ മനസിലാക്കിയത്.
ഒപ്പം അഭിനയിക്കുന്നവരോട് വളരെ ഫ്രണ്ട്‌ലിയായിട്ടുള്ള ഒരു നടനാണ് വിജയ് സേതുപതി. ഒരു മനുഷ്യൻ എന്ന നിലയിലും വളരെ സാധാരണത്വമുള്ള എന്നാൽ നല്ല ഹൈ വാല്യൂവുള്ള നടനാണ് വിജയ് സേതുപതി. അദ്ദേഹത്തിന്റെ അഭിമുഖങ്ങളും സംസാരവുമെല്ലാം കേട്ടാൽ അത് മനസിലാവും,’രമ്യ നമ്പീശൻ പറയുന്നു.
Content Highlight: ramya nambeeshan talk about experience with vijay sethupathy