| Sunday, 3rd November 2024, 10:36 am

ആ സിനിമയിൽ അഭിനയിച്ച എല്ലാവരും ലെജൻഡ്സാണ്, അവരോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് ഭാഗ്യം: രമ്യ നമ്പീശൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ കഥാപാത്രങ്ങളിലൂടെ തന്റെ സിനിമ ജീവിതം തുടങ്ങിയ നടിയാണ് രമ്യ നമ്പീശൻ. 2006ൽ ഇറങ്ങിയ ആനച്ചന്തം എന്ന ചിത്രത്തിലാണ് പ്രധാന നായികയായി രമ്യ മാറുന്നത്. എന്നാൽ പിന്നീട് മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി മാറാൻ രമ്യ നമ്പീശന് കഴിഞ്ഞു.

ആനച്ചന്തം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് രമ്യ നമ്പീശൻ. അന്ന് സിനിമയെ കുറിച്ച് വലിയ അറിവില്ലായിരുന്നുവെന്നും തിയേറ്റർ ആർട്ടിസ്റ്റായ അച്ഛൻ ഒരുപാട് സഹായിച്ചിരുന്നുവെന്നും രമ്യ പറയുന്നു. ഒരുപാട് ലെജൻഡ്സ് ഒന്നിച്ച സിനിമയായിരുന്നു അതെന്നും ജയരാജ്‌ എന്ന സംവിധായകൻ ഗംഭീര സിനിമകൾ ഒരുക്കിയിട്ടുള്ള ഒരാളാണെന്നും രമ്യ നമ്പീശൻ അമൃത ടി.വിയോട് പറഞ്ഞു.

‘ആനച്ചന്തം എന്ന സിനിമ എനിക്കിഷ്ടമാണ്. പക്ഷെ എനിക്ക് കുറേ ചോദ്യങ്ങൾ ഉണ്ടായിരുന്നു. കാരണം എനിക്കത്ര അറിവില്ലായിരുന്നു അന്ന്. ഒരു നടിയായി ആദ്യമായി വരുകയല്ലേ.

അച്ഛൻ ഒരു തിയേറ്റർ ആർട്ടിസ്റ്റ് ആയത് കൊണ്ട് കുറെ കാര്യങ്ങൾ പറഞ്ഞ് തന്നിരുന്നു. അച്ഛൻ കൂടെയുള്ളത് കൊണ്ട് ഒരു സഹായമായിരുന്നു. അതൊക്കെ ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള അനുഭവമായിരുന്നു.

നായികയായി അഭിനയിക്കുന്ന ആദ്യത്തെ ഫുൾ ലെങ്ത്ത് കഥാപാത്രമാണല്ലോ. ജയറാമിനെ പോലൊരു നടന്റെ നായികയാവുന്നു. എത്രയോ സിനിമകൾ ചെയ്ത് അനുഭവമുള്ള ആളുകളാണ് അതിൽ അഭിനയിക്കുന്നത് മുഴുവൻ. എല്ലാവരും ലെജൻഡ്സായിരുന്നു ആ സിനിമയിൽ.

ഇന്നസെന്റ് ചേട്ടനുണ്ട്. കെ.പി.എ.സി ലളിത ചേച്ചിയുണ്ട് ബിന്ദു പണിക്കറുണ്ട് അങ്ങനെ കുറെ നല്ല അഭിനേതാക്കൾക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ കഴിഞ്ഞു എന്നതൊരു ഭാഗ്യമാണ്. പിന്നെ ജയരാജ്‌ സാർ. അദ്ദേഹം അത്രയും ഗംഭീര സിനിമകൾ എടുത്തിട്ടുള്ള സംവിധായകനാണ്. അങ്ങനെ എല്ലാംകൊണ്ടും ഒരു സമൃദ്ധിയോടെ തുടങ്ങാൻ പറ്റിയ സിനിമയായിരുന്നു ആനച്ചന്തം,’രമ്യ നമ്പീശൻ പറയുന്നു.

Content Highlight: Ramya Nambeeshan About Aanachandham Movie

We use cookies to give you the best possible experience. Learn more