അഭിനയം കൊണ്ടും തന്റേതായ നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയയായ നടിയാണ് രമ്യ നമ്പീശന്‍. അഭിനയത്തിനൊപ്പം തന്നെ നൃത്തവും പാട്ടും ഒപ്പം കൊണ്ടുപോവാന്‍ രമ്യ ശ്രമിക്കാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോകള്‍ ഇട്ടുകൊണ്ടും രമ്യ സജീവമായിരുന്നു.
താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട് വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ രമ്യ നമ്പീശന്‍. പലരും പ്രചരിപ്പിക്കുന്നത് സിനിമയില്‍ അവസരം കുറഞ്ഞതുകൊണ്ടാണ് താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നാണെന്ന് രമ്യ പറയുന്നു.
എന്നാല്‍ 2019ല്‍ ആറ് സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും പിന്നെ എന്തടിസ്ഥാനത്തിലാണ് അവസരം കുറഞ്ഞെന്ന് പ്രചരിപ്പിക്കുന്നതെന്നും രമ്യ ചോദിക്കുന്നു.
‘ആര്‍ട്ട് പ്രദര്‍ശിപ്പിക്കാനുള്ള ഒരു ഗ്ലോബലായിട്ടുള്ള ഇടം ഇത്രയും കാലം ഉണ്ടായിരുന്നില്ല. എന്നാല്‍ യൂട്യൂബ് ചാനല്‍ അത്തരമൊരു സാധ്യത നമുക്ക് തരുമ്പോള്‍ അത് ഉപയോഗിക്കുന്നു. എന്റെ സ്വാതന്ത്ര്യവും ചിന്തകളുമെല്ലാം മുഴുവനായി ഉപയോഗിക്കാന്‍ പറ്റിയ ഇടമായി ഞാനതിനെ കാണുന്നു’. രമ്യ പറഞ്ഞു.
തന്റേതായ ക്രിയേറ്റീവ് സ്‌പേസ് സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതെല്ലാമെന്നും രമ്യ പറഞ്ഞു. യൂട്യൂബ് ചാനലിലെ ആദ്യ ആല്‍ബമായ കൂഹുകൂ വൈറലായിരുന്നെന്നും അത് വയനാട് നിവാസികളുടെ ഇടയില്‍ പാടിവരുന്ന കമ്പളപ്പാട്ട് ആണെന്നും രമ്യ പറയുന്നു. മിക്‌സഡ് ഐറ്റങ്ങള്‍ നിറഞ്ഞൊരു യൂട്യൂബ് ചാനലാണ് തന്റേതെന്നും അഭിമുഖത്തില്‍ രമ്യ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക