| Sunday, 10th November 2024, 10:31 am

രജിനികാന്തിന്റെയും കമല്‍ ഹാസന്റെയും സിനിമകള്‍ കാണാറുണ്ട്; ഇവരില്‍ കൂടുതലിഷ്ടം അദ്ദേഹത്തിന്റെ സിനിമകളോട്: രമ്യ കൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനിമയിലെ മികച്ച അഭിനേത്രികളില്‍ ഒരാളാണ് രമ്യ കൃഷ്ണന്‍. തന്റെ ഇരുപത്തിയൊമ്പതാം വയസില്‍ തന്നെ രജിനികാന്ത് സിനിമയായ പടയപ്പയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് രജിനികാന്തിനെക്കാള്‍ കയ്യടി വാങ്ങിയ താരമാണ് രമ്യ. മാസും ക്ലാസും സ്ത്രീ കഥാപാത്രങ്ങള്‍ക്കും വഴങ്ങുമെന്ന് തന്റെ കഥാപാത്രങ്ങളിലൂടെ രമ്യ തെളിയിച്ചിട്ടുണ്ട്. ബാഹുബലിയിലെ ശിവകാമി ദേവിയുടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടാനും രമ്യ കൃഷ്ണന് സാധിച്ചു.ആദ്യമായി കാണാന്‍ തുടങ്ങിയ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് രമ്യ കൃഷ്ണന്‍. കുഞ്ഞായിരിക്കുമ്പോള്‍ ആദ്യമെല്ലാം കാണുന്നത് കമല്‍ ഹാസന്റെയോ രജനികാന്തിന്റെ സിനിമകളായിരിക്കുമെന്നും അതെല്ലാം കൊമേര്‍ഷ്യല്‍ രീതിയില്‍ ഉള്ളതായിരുന്നെന്നും രമ്യ കൃഷ്ണന്‍ പറയുന്നു.

ആദ്യമെല്ലാം ഇരുവരുടെയും കൊമേര്‍ഷ്യല്‍ സിനിമകളാണ് കാണാറുണ്ടായിരുന്നതെന്നും അതിന് ശേഷം കമല്‍ ഹാസന്‍ ആര്‍ട്ട് സിനിമകളും കൂടുതല്‍ സീരിയസായുള്ള സിനിമകളും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അത് കാണാനായിരുന്നു കൂടുതല്‍ ഇഷ്ടമെന്നും താരം കൂട്ടിച്ചേര്‍ത്തു. രണ്ട് പേരുടെയും സിനിമകള്‍ ഇഷ്ടമാണെന്നും രമ്യ പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമ്യ കൃഷ്ണന്‍.

‘ഞാന്‍ ആദ്യമെല്ലാം കാണാന്‍ തുടങ്ങിയ സിനിമകള്‍ കൂടുതതലും ഒന്നുകില്‍ കമല്‍ ഹാസന്റെയോ അല്ലെങ്കില്‍ രജിനികാന്ത് സാറിന്റേയോ ആയിരിന്നു. എല്ലാം കൊമേര്‍ഷ്യല്‍ സിനിമകളായിരുന്നു. കുട്ടി ആയിരുന്നപ്പോള്‍ ഞാന്‍ കമല്‍ ഹാസന്റെയും രജിനികാന്തിന്റെയും കൊമേര്‍ഷ്യല്‍ സിനിമകള്‍ ആസ്വദിക്കുമായിരുന്നു.

അതിന് ശേഷം കമല്‍ ഹാസന്‍ കൂടുതലും ആര്‍ട്ട് പരമായിട്ടുള്ളതോ അല്ലെങ്കില്‍ സീരിയസ് ആയിട്ടുള്ളതോ ആയ സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. അപ്പോഴേക്കും ഞാനും വളര്‍ന്നു. അപ്പോള്‍ കൂടുതലും കാണാന്‍ ഇഷ്ടപ്പെടുന്നത് അത്തരത്തിലുള്ള സിനിമകളായി മാറി. പക്ഷെ സത്യത്തില്‍ എനിക്ക് രണ്ടും ഇഷ്ടമാണ്,’ രമ്യ കൃഷ്ണന്‍ പറയുന്നു.

Content Highlight: Ramya Krishnan Talks About Her Favorite Film

We use cookies to give you the best possible experience. Learn more