| Saturday, 29th April 2017, 6:38 pm

'കണ്ണിമ ചിമ്മാതെ കേട്ട തിരക്കഥ'; ബാഹുബലിയെ കുറിച്ച് 'ശിവകാമി'യായ രമ്യാ കൃഷ്ണന്‍ മനസു തുറക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിന്ന ബാഹുബലി തിയേറ്ററിലെത്തിയിരിക്കുകയാണ്. കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നുവെന്നതിന്റെ ഉത്തരം പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങുകയാണ്. ചിത്രത്തില്‍ ശിവകാമിയായെത്തിയ രമ്യാ കൃഷ്ണന്‍ ചിത്രത്തെ കുറിച്ച് മനസു തുറക്കുകയാണ്.

ബാഹുബലിയുടെ ആദ്യഭാഗത്തില്‍ കുഞ്ഞുബാഹുബലിയെ ഉയര്‍ത്തിപ്പിടിച്ച് വെള്ളത്തിലൂടെ നീങ്ങേണ്ടി വന്ന രംഗമായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയിരുന്നതെന്ന് രമ്യാ കൃഷ്ണന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വെള്ളത്തിലൂടെ കുഞ്ഞു ബാഹുബലിയെ ഉയര്‍ത്തി നീങ്ങുന്ന ശിവകാമിയെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ആ രംഗം ഷൂട്ട് ചെയ്തത് കേരളത്തിലാണ്. വെള്ളച്ചാട്ടത്തില്‍ നല്ല ഒഴുക്കായിരുന്നതിനാല്‍ മുങ്ങിപ്പോവുമോയെന്ന പേടിയുണ്ടായിരുന്നു. എന്നാല്‍ എന്ത് ഭയമുണ്ടെങ്കിലും അത് പുറത്തു കാണിക്കരുതെന്ന് സംവിധായകന്‍ നിര്‍ദേശിച്ചിരുന്നു. അതിനാല്‍ത്തന്നെ പേടിയുണ്ടായിരുന്നുവെങ്കിലും മുഖത്ത് ധൈര്യഭാവം വരുത്തിയാണ് ആ രംഗം പൂര്‍ത്തിയാക്കിയത്. രമ്യ പറയുന്നു.

ബാഹുബലിയുടെ തിരക്കഥ കേള്‍ക്കുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും തനിക്ക് ഉറക്കം വന്നിരുന്നില്ലെന്നും രമ്യ പറഞ്ഞു. സാധാരണ സംവിധായകര്‍ കഥ പറയുമ്പോള്‍ ഉറക്കം വരാറുണ്ട്. എന്നാല്‍ ഇത്തവണ ഉറക്കം വന്നില്ലെന്നു മാത്രമല്ല കണ്ണിമ ചിമ്മാതെയാണ് താന്‍ ചിത്രത്തിന്റെ കഥ കേട്ടതെന്നും രമ്യ പറഞ്ഞു.


Also Read: ‘വിവാഹ നിശ്ചയ ദിവസം വരെ ചോദ്യം ചെയ്യാന്‍ പൊലീസെത്തി; പ്രതികള്‍ക്കെല്ലാം ശിക്ഷ വാങ്ങി കൊടുക്കുക മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം’; ആരൊക്ക മറന്നാലും ഫെബ്രുവരി 17 താന്‍ മറക്കില്ലെന്ന് ഭാവന


രണ്ടു ഭാഗങ്ങള്‍ക്കുമായി കരിയറിലെ നാലു വര്‍ഷത്തോളമാണ് രമ്യാകൃഷ്ണന്‍ മാറ്റിവെച്ചത്. ശിവകാമി എന്ന കഥാപാത്രവുമായി അത്രമേല്‍ ഇഴുകിച്ചേര്‍ന്നിരുന്നു. ചിത്രീകരണത്തിനിടെ നിരവധി തവണ പരിക്കേറ്റിരുന്നു. സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കണമെന്ന് സംവിധായകന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

We use cookies to give you the best possible experience. Learn more