| Tuesday, 6th April 2021, 8:37 am

തൊഴാനെത്തിയ തന്നെ അമ്പലത്തില്‍ കയറ്റിയില്ല, ജാതിപ്പേര് വിളിച്ച് ആക്രോശിച്ചു; രമ്യാ ഹരിദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അമ്പലത്തില്‍ തൊഴാന്‍ പോയ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന് എം.പി രമ്യാ ഹരിദാസിന്റെ പരാതി. ഇടതുപക്ഷ പ്രവര്‍ത്തകരാണ് തനിക്കു നേരെ ആക്രോശിച്ചതെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രമ്യാ ഹരിദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വിശ്വാസികളെ നിങ്ങള്‍ക്ക് ഇത്ര ഭയമാണോയെന്നും ജാതീയത നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ലേയെന്നും രമ്യാ ഹരിദാസ് പോസ്റ്റില്‍ ചോദിക്കുന്നു.

രമ്യാ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വിശ്വാസികളെ നിങ്ങള്‍ക്ക് ഇത്ര ഭയമാണോ?
ജാതീയത നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ലേ?
ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊഴുക്കുള്ളി അമ്പലത്തിലെ വിളക്ക് പൂജയ്ക്ക് തൊഴാന്‍ പോയ എന്നെ അമ്പലത്തിനകത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് ജാതിവിളിച്ച് ആക്രോശിച്ച്
വന്ന ഇടത്പക്ഷക്കാരേ,
ഇത് കേരളമാണ്.
ഗുരുവിന്റെ കേരളം..
നവോത്ഥാന കേരളം..
പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും ആര്‍ക്കും ഏത് അമ്പലത്തിലും കയറാന്‍ സ്വാന്ത്ര്യമുള്ള നാട്..
ആ സ്വാതന്ത്ര്യം ഞാന്‍ ഉപയോഗിക്കുക തന്നെ ചെയ്യും.
വിശ്വാസത്തോടും ജാതിയതയോടുമുള്ള നിങ്ങളുടെ കപടത ജനം തിരിച്ചറിയും..
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി വേണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramya Haridas new fb post

We use cookies to give you the best possible experience. Learn more