കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുള്ളതായി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. ആലത്തൂരില്‍ തനിക്കു വലിയ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പാണെന്നും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേ രമ്യ പറഞ്ഞു.
സ്ഥാനാര്‍ഥിയായി തീരുമാനിച്ച സമയത്തുതന്നെ രാജിക്കാര്യം പാര്‍ട്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി അതിനു വലിയ പ്രാധാന്യം കൊടുത്തില്ല. വലിയൊരു ഉത്തരവാദിത്വമാണ് പാര്‍ട്ടി എന്നെ ഏല്‍പ്പിച്ചത്. ആ പ്രവര്‍ത്തനങ്ങളില്‍ കുറച്ചുകൂടി ഊന്നല്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ പാര്‍ട്ടി ഇതുവരെ ഈ വിഷയത്തില്‍ തീരുമാനം പറഞ്ഞിട്ടില്ല.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോലുള്ള ഒരു സ്ഥാനത്തിരിക്കുമ്പോള്‍ അവിടെ കേന്ദ്രീകരിച്ചു നില്‍ക്കാന്‍ കഴിയണം. പത്തിരുപത് ദിവസത്തോളം അവിടെനിന്ന് മാറിനില്‍ക്കേണ്ടിവന്നു. രാജിവെയ്ക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ ബ്ലോക്ക് പഞ്ചായത്തിലെ പ്രത്യേക സാഹചര്യമുണ്ട്. ആലത്തൂരില്‍ വിജയം ഉറപ്പാണ്. മികച്ച ഭൂരിപക്ഷവും ആലത്തൂരുകാര്‍ എനിക്കു തരും.