|

ഓര്‍ഡിനന്‍സിനായി കാത്തിരിക്കില്ല; രാമക്ഷേത്ര നിര്‍മ്മാണം ഡിസംബറില്‍ നടത്തും: രാം ജന്മഭൂമി ന്യാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഡിസംബറില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് രാം ജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി. ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ല, ഉഭയകക്ഷി സമ്മതത്തോടെ നിര്‍മ്മാണം തുടങ്ങുമെന്ന് വേദാന്തി പറഞ്ഞു.

ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയ ശേഷം ലക്‌നൗവില്‍ മുസ്ലിം പള്ളി പണിത് നല്‍കുമെന്നും വേദാന്തി കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്ര 1992 ല്‍ നടത്തിയത് പോലെയുള്ള പ്രകടനങ്ങള്‍ നടത്താനും തയ്യാറാണ് എന്ന നേരത്തെ ആര്‍.എസ്.എസ് നേതാവ് ഭയ്യാജി ജോഷി പറഞ്ഞു.

Also Read:  വിമര്‍ശിക്കുന്നവരെ സി.പി.ഐ.എം “സംഘി”യാക്കും; ജീവനുള്ളിടത്തോളം കാലം ബി.ജെ.പിയിലേക്കില്ല: രമേശ് ചെന്നിത്തല

അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടി വച്ചതില്‍ ജോഷി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. രാമന്റെ ജന്മ സ്ഥലമെന്ന് ഇവര്‍ അവകാശപ്പെടുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്നും ജോഷി ആവശ്യപ്പെട്ടിരുന്നു.

അതേസമയം സുപ്രീം കോടതിക്ക് കീഴിലുള്ള കേസുകളിലും സര്‍ക്കാറിന് നിയമം പാസ്സാക്കാനുള്ള അനുമതി ഉണ്ട് എന്നാണ് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞത്. നിയമ നിര്‍മ്മാണത്തിലൂടെ കോടതി വിധി മാറ്റിയെഴുതിയ ഉദാഹരണങ്ങളുണ്ടെന്നും ചെലമേശ്വര്‍ പറഞ്ഞു.

ചിത്രം കടപ്പാട്: എ. എന്‍. ഐ