ന്യൂദല്‍ഹി: ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ജീര്‍ണിച്ച അവസ്ഥയിലാണെന്ന് മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്ജന്‍ ഗൊഗോയ്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്നും ഗൊഗോയി പറഞ്ഞു.
ഗൊഗോയിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന് ദശലക്ഷക്കണക്കിന് രൂപ ഉപയോഗിച്ച് അവസരങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറുള്ള കോര്‍പ്പറേഷനുകള്‍ മാത്രമാണ് സുപ്രീം കോടതിയിലേക്ക് പോകുന്നത് എന്നായിരുന്ന ഗൊഗോയി പറഞ്ഞത്.
നിങ്ങള്‍ കോടതിയില്‍ പോകുകയാണെങ്കില്‍, വിഴുപ്പ് അലക്കല്‍ മാത്രമേ നടക്കുകയുള്ളൂ. നിങ്ങള്‍ക്ക് ഒരു തീര്‍പ്പ് ലഭിക്കില്ല. എനിക്കിത് പറയാന്‍ ഒരു മടിയുമില്ല എന്നാണ് ഗൊഗോയി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക