കോവിന്ദനെ രാഷ്ട്രപതിയാക്കുന്നത് ആയിരത്തിന്റെ നോട്ട് പിന്‍വലിച്ചതിനേക്കാള്‍ ലാഘവത്തോടെ; ഇക്കണ്ട പുരുഷാരത്തില്‍ നിന്ന് കോവിന്ദനെ കണ്ടുപിടിച്ച മോദിക്ക് അനുമോദനം; പരിഹാസവുമായി ജയശങ്കര്‍
Kerala
കോവിന്ദനെ രാഷ്ട്രപതിയാക്കുന്നത് ആയിരത്തിന്റെ നോട്ട് പിന്‍വലിച്ചതിനേക്കാള്‍ ലാഘവത്തോടെ; ഇക്കണ്ട പുരുഷാരത്തില്‍ നിന്ന് കോവിന്ദനെ കണ്ടുപിടിച്ച മോദിക്ക് അനുമോദനം; പരിഹാസവുമായി ജയശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th June 2017, 3:25 pm

തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദനെ തെരഞ്ഞെടുത്ത ബി.ജെ.പി നേതൃത്വത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍.

ഫക്രുദീന്‍ അലി അഹമ്മദിന്റെയും പ്രതിഭാ പാട്ടീലിന്റെയും ഗണത്തില്‍ പെട്ട ഒരു രാഷ്ട്രപതി ആയിരിക്കും കോവിന്ദ് എന്നു പ്രതീക്ഷിക്കാമെന്നും ഇക്കണ്ട പുരുഷാരത്തില്‍ നിന്ന് ഇദ്ദേഹത്തെ കണ്ടുപിടിച്ചെടുത്ത മോദി-ഷാ ടീമിനെ അനു”മോദി”ക്കുന്നെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിസഹിക്കുന്നു.

1950ല്‍, രാജഗോപാലാചാരിയെ ആദ്യ രാഷ്ട്രപതിയാക്കാന്‍ ജവഹര്‍ലാല്‍ നെഹ്റു ആഗ്രഹിച്ചിട്ടു നടന്നിരുന്നില്ലെന്നും സര്‍ദാര്‍ പട്ടേലും സംഘവും കൂടി രാജേന്ദ്രപ്രസാദിനെ എഴുന്നളളിച്ചു കൊണ്ടുവന്നു എന്നാണ് ചരിത്രമെന്നും ജയശങ്കര്‍ പറയുന്നു.

ഇവിടെ നരേന്ദ്രമോദിയും അമിത്ഷായും കൂടി കേള്‍പ്പോരും കേള്‍വിയുമില്ലാത്ത ഒരു കോവിന്ദനെ, ആയിരത്തിന്റെ നോട്ടു പിന്‍വലിക്കുന്നതിനേക്കാള്‍ ലാഘവത്തോടെ രാഷ്ട്രപതിയാക്കുകയാണെന്നും ഉത്തര്‍പ്രദേശിലെ പി.എം വേലായുധനാണ് രാംനാഥ് കോവിന്ദെന്നും ജയശങ്കര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
ഉത്തര്‍പ്രദേശിലെ പിഎം വേലായുധനാണ് രാംനാഥ് കോവിന്ദ്. അദ്ദേഹം ഇതാ രാഷ്ട്രപതിയാകാന്‍ പോകുന്നു.


Dont Miss കാസര്‍ഗോട്ടെ ഗാസ റോഡ് വിവാദത്തില്‍; യാതൊരു വിവാദങ്ങളുമില്ലാതെ ഫലസ്തീനില്‍ ഇന്ത്യാ റോഡും മഹാത്മാഗാന്ധി റോഡും 


1950ല്‍, രാജഗോപാലാചാരിയെ ആദ്യ രാഷ്ട്രപതിയാക്കാന്‍ ജവഹര്‍ലാല്‍ നെഹ്റു ആഗ്രഹിച്ചിട്ടു നടന്നില്ല. സര്‍ദാര്‍ പട്ടേലും സംഘവും കൂടി രാജേന്ദ്രപ്രസാദിനെ എഴുന്നളളിച്ചു കൊണ്ടുവന്നു എന്നാണ് ചരിത്രം.

ഇവിടെ നരേന്ദ്രമോദിയും അമിത്ഷായും കൂടി കേള്‍പ്പോരും കേള്‍വിയുമില്ലാത്ത ഒരു കോവിന്ദനെ, ആയിരത്തിന്റെ നോട്ടു പിന്‍വലിക്കുന്നതിനേക്കാള്‍ ലാഘവത്തോടെ രാഷ്ട്രപതിയാക്കുകയാണ്.

ഫക്രുദീന്‍ അലി അഹമ്മദിന്റെയും പ്രതിഭാ പാട്ടീലിന്റെയും ഗണത്തില്‍ പെട്ട ഒരു രാഷ്ട്രപതി ആയിരിക്കും കോവിന്ദ് എന്നു പ്രതീക്ഷിക്കാം. രാംനാഥ് കോവിന്ദിന് വിജയാശംസകള്‍ നേരുന്നു. ഇക്കണ്ട പുരുഷാരത്തില്‍ നിന്ന് ഇദ്ദേഹത്തെ കണ്ടുപിടിച്ചെടുത്ത മോദി-ഷാ ടീമിനെ അനു”മോദി”ക്കുന്നു.

ബീഹാര്‍ ഗവര്‍ണ്ണറും ബി.ജെ.പിയുടെ ദളിത് മോര്‍ച്ച മുന്‍ അധ്യക്ഷനുമായ രാംനാഥ് കോവിന്ദിനെയാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എന്‍.ഡി.എ പ്രഖ്യാപിച്ചത്. ദളിത് നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കുക വഴി പ്രതിപക്ഷ പിന്തുണ നേടുക എന്ന തന്ത്രണാണ് എന്‍.ഡി.എ മുന്നോട്ട് വച്ചത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസും തങ്ങളോട് വരെ ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന് ശിവസേനയും വ്യക്തമാക്കി കഴിഞ്ഞു.