| Thursday, 6th July 2017, 6:31 pm

ധോണിയ്ക്ക് എന്തിന് ഇത്രയും ശമ്പളം നല്‍കണമെന്ന് പാക് ഇതിഹാസം റമീസ് രാജ; സോഷ്യല്‍ മീഡിയയില്‍ രാജയ്‌ക്കെതിരെ പൊങ്കാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നാലാം ഏകദിനത്തില്‍ വിന്‍ഡീസിനോട് ഏറ്റവുങ്ങായി നാണം കെട്ട തോല്‍വിയുടെ ഉത്തരവാദിയായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത് എം.എസ് ധോണിയെയാണ്. താരത്തിന്റെ ഒച്ചിഴയും ബാറ്റിംഗിനെ വിമര്‍ശിച്ച് മുന്‍ പാക് നായകനും പ്രമുഖ കമന്റേറ്ററുമായ റമീസ് രാജയും രംഗത്തെത്തിയിരിക്കുകയാണ്.

ധോണിയ്ക്ക് നല്‍കുന്ന ശമ്പളത്തെ ചൊല്ലിയായിരുന്നു റമീസിന്റെ വിമര്‍ശനം. ധോണിയ്ക്ക് നല്‍കി വരുന്ന എ ഗ്രേഡ് കോണ്‍ട്രാക്ട് ടെസ്റ്റ് കളിക്കുന്ന താരങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ടെസ്റ്റിന്റെ പ്രധാന്യം അറിയിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അതിനാല്‍ ടെസ്റ്റ് കളിക്കുന്നവര്‍ക്ക് മാത്രേമേ എ ഗ്രേഡ് കോണ്‍ട്രാക്ടില്‍ വേതനം നല്‍കുന്നുള്ളൂ എന്ന് ക്രിക്കറ്റ് ബോര്‍ഡുകള്‍ ഉറപ്പ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘വേട്ടക്കാരന്റെയൊപ്പമല്ല, ഇരയുടെ ഒപ്പമാണ് ജനപ്രതിനിധി നില്‍ക്കേണ്ടത്’; ഇന്നസെന്റ് ജനങ്ങള്‍ക്കാണ് മറുപടി കൊടുക്കേണ്ടതെന്ന് സുസ്‌മേഷ് ചന്ത്രോത്ത്


ധോണിയേയും പാക് താരം ഷാഹിദ് അഫ്രീദിയേയും ഉദാഹരണമായി പറഞ്ഞു കൊണ്ടായിരുന്നു റമീസ് രാജയുടെ പ്രസ്താവന. ഇരുവരും ടെസ്റ്റില്‍ നിന്നും വിരമിച്ചിട്ടും എ ഗ്രേഡ് വേതനം കൈപ്പറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ റമീസിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ധോണി ഇതിഹാസതാരമാണെന്നും അദ്ദേഹം ഈ വേതനം അര്‍ഹിക്കുന്നുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്. ധോണിയുടെ വേതനത്തെ ചോദ്യം ചെയ്യാന്‍ റമീസ് രാജ ആയിട്ടില്ലെന്നും ചിലര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more