ഹൈദരാബാദ്: രാംഗോപാല്‍ വര്‍മ്മ വീണ്ടും പുതിയ സിനിമ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രം എന്ന വിശേഷണത്തോടെയാണ് പുതിയ ചിത്രം രാംഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചത്.
ഡെയ്ഞ്ചറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അപ്സര റാണിയും നൈന ഗാംഗുലിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.’അവരുടെ പ്രണയം പോലീസുകാരുടെയും അധോലോക നേതാക്കന്മാരുടെയും അടക്കം നിരവധി ജീവനുകളെടുത്തു’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.
കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസാമിയെ കുറിച്ചുള്ള സിനിമ രാം ഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സിനിമ രാം ഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചത്.
ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ റിലീസുകളിലൂടെ വന്‍ കളക്ഷനാണ് രാംഗോപാല്‍ വര്‍മ്മ നേടിയത്. ക്ലൈമാക്‌സ്, നേക്കഡ്, പവര്‍സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ അദ്ദേഹം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ത്രില്ലര്‍, അര്‍ണാബ് തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം അനൗന്‍സ് ചെയ്തത്.
in DANGEROUS my intention is to depict a love story between 2 women with as much respect and dignity as between a man and a woman like what the posters suggest..Incidentally they have been designed by the highly talented @CreativePsychoo pic.twitter.com/s2tt8PBhoY
തന്റെ വെബ്‌സൈറ്റ് ആയ ആര്‍.ജി.വി വേള്‍ഡ് ശ്രേയാസ് ആപ്പ് വഴിയാണ് രാംഗോപാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്. ഒരാള്‍ക്ക് സിനിമ കാണാന്‍ നൂറുരൂപയാണ് ഈടാക്കുന്നത്. ഫോണ്‍ നമ്പര്‍ വഴി ടിക്കറ്റ് എടുക്കാം.
3 കോടിയോളം രൂപയാണ് ആദ്യദിവസം ക്ലൈമാക്‌സ് എന്ന ചിത്രം റിലീസ് ചെയ്തതിലൂടെ അദ്ദേഹം സ്വന്തമാക്കിയത്.