മുംബൈ: നാളുകള്‍ക്ക് മുമ്പായിരുന്ന ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സണ്ണി ലിയോണിനെ കുറിച്ചുള്ള ട്വീറ്റ് വിവാദമായത്. തന്നെ അധിക്ഷേപിച്ചു കൊണ്ടുള്ള രാമിന്റെ ട്വീറ്റിന് സണ്ണി തന്നെ തക്ക മറുപടിയും നല്‍കിയിരുന്നു. പിന്നീട് “മേരി ബേട്ടി സണ്ണി ലിയോണ്‍ ബന്‍നാ ചാഹ്‌തേ ഹേ” എന്ന ഹ്രസ്വചിത്രവുമായെത്തിയ രാംഗോപാല്‍ വര്‍മ്മ വീണ്ടും വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ്.
തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി രംഗോപാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് അദ്ദേഹത്തിന് വിനയായിരിക്കുന്നത്. ടെന്നീസ് താരം സാനിയ മിര്‍സയുടെ ചിത്രമായിരുന്നു സംവിധായകന്‍ പോസ്റ്റ് ചെയ്തത്.
ചിത്രത്തോടൊപ്പം രാം ഗോപാലിന്റെ കുറിപ്പുമുണ്ടായിരുന്നു. ” ടെന്നീസ് കളിക്കാന്‍ മിടുക്കിയായ പെണ്‍കുട്ടി അവളുടെ അച്ഛനോട് തന്റെ ആഗ്രഹം അറിയിച്ചു. എന്നാല്‍ അച്ഛന്‍ അതിന് അനുവദിച്ചില്ല. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കേണ്ടി വരുമെന്നതിനാലായിരുന്നു അത്. പെണ്‍കുട്ടിയുടെ ലൈംഗികതയെ അവള്‍ക്കെതിരെ തന്നെ പ്രയോഗിക്കുന്ന ഇടുങ്ങിയ ചിന്താഗതിക്കാരെ തുറന്നു കാട്ടുകയാണ് എന്റെ ഹ്രസ്വ ചിത്രം.” എന്നായിരുന്നു രാംഗോപാല്‍ വര്‍മ്മയുടെ കുറിപ്പ്.
കുറിപ്പിനൊപ്പം പോസ്റ്റു ചെയ്ത ചിത്രമാണ് വിവാദത്തിന് കാരണം. സാനിയയുടെ മത്സര സമയത്തുള്ള ചിത്രമായിരുന്നു അത്. ചിത്രത്തില്‍ താരത്തിന്റെ ശരീരഭാഗങ്ങള്‍ കാണുന്നുണ്ട്. ഇതാണ് വിവാദത്തിന് കാരണമായത്. സാനിയ ഇന്ത്യയ്ക്കു വേണ്ടി മത്സരിച്ച സമയത്തെ ചിത്രമാണിതെന്നും അല്ലാതെ പോസ് ചെയതല്ലെന്നും അതിനാല്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ചിത്രം ഉപയോഗിക്കരുതെന്നുമാണ് കമന്റ്.
സ്ത്രീയുടെ ലൈംഗികതയോടുള്ള സമൂഹത്തിന്റെ സമീപനത്തെ വിമര്‍ശിക്കുന്ന സിനിമയുടെ പ്രചരണത്തിന് ഉപയോഗിക്കുന്ന ചിത്രം സാനിയയുടെ ശരീരം പ്രദര്‍ശിപ്പിക്കുന്നതാണെന്നും അത് സംവിധായകന്റെ ഇരട്ടത്താപ്പാണെന്നുമാണ് വിമര്‍ശനങ്ങള്‍.
ഞാന്‍ സണ്ണി ലിയോണിനെ പോലെ ഒരു പോണ്‍ സ്റ്റാര്‍ ആകാനാണ് ആഗ്രഹിക്കുന്നതെന്ന് മകള്‍ തന്റെ മാതാപിതാക്കളോട് പറയുന്നതാണ് “മേരി ബേട്ടി സണ്ണി ലിയോണ്‍ ബന്‍നാ ചാഹ്തി ഹെ” എന്ന ഷോര്‍ട് ഫിലിം. അതിന്റെ പ്രമോഷനുവേണ്ടി സാനിയയുടെ ജീവിതത്തിലുണ്ടായ സംഭവത്തെക്കുറിച്ച് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ സാനിയയുടെ ഈ ചിത്രം തന്നെ പോസ്റ്റ് ചെയ്യണമായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് രാം ഗോപാല്‍ വര്‍മയാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.