വിവാദങ്ങള്‍ കൊണ്ട് എപ്പോഴും സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നയാളാണ് ബോളിവുഡ് സംവിധായകനായ രാംഗോപാല്‍ വര്‍മ്മ. ഇത്തവണയും ആ പതിവ് തെറ്റിക്കാതെ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ രാംഗോപാല്‍ വര്‍മ്മ എത്തിയിരിക്കുകയാണ്.
ഇത്തവണ സോഷ്യല്‍ മീഡിയയില്‍ രാംഗോപാല്‍ ട്രെന്റ് ഉണ്ടാക്കിയത് പുതുതായി സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരിലാണ്. ഗോഡ്, സെക്സ്, ആന്റ് ട്രൂത്ത് എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം.
പോണ്‍സ്റ്റാറായ മിയ മല്‍കോവയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യൂറോപ്പില്‍ ചിത്രീകരിച്ച ഈ ഡോക്യൂ ഡ്രാമയുടെ പോസ്റ്റര്‍ മിയ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
സണ്ണി ലിയോണിനുശേഷം ഒരു ഇന്ത്യന്‍ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ് സ്റ്റാര്‍ ആണ് താനെന്ന് അവര്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് തന്റെ പ്രതികരണം അറിയിച്ച സംവിധായകന് എത്തിയിരുന്നു.
ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് മറക്കാനാവാത്ത അനുഭവമാണ് തനിക്ക് നല്‍കിയത്. ഇതേവരെ സണ്ണി ലിയോണുമായി ചേര്‍ന്ന് സിനിമയെടുത്തിട്ടില്ല. എന്നാല്‍ മേരിബേട്ടി സണ്ണി ലിയോണ്‍ ബന്നാ ചാഹ്താഹേ എന്ന ഹ്രസ്വചിത്രം ഒരുക്കിയിട്ടുണ്ടെന്ന് രാംഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.
്അതേസമയം കഴിഞ്ഞ അന്തര്‍ദേശീയ വനിതാ ദിനത്തില്‍ സണ്ണി ലിയോണിന്റെ പേരില്‍ വിവാദങ്ങളില്‍പ്പെട്ടിരുന്നു രാംഗോപാല്‍ വര്‍മ്മ. സണ്ണിയെപ്പോലെ എല്ലാ സ്ത്രീകളും പുരുഷന്മാര്ക്ക് സന്തോഷം നല്കിയിരുന്നെങ്കില് എന്നാഗ്രഹിക്കുകയാണ് താനെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. എന്നാല്‍ സംവിധായകനുനേരേയുള്ള പ്രതിഷേധങ്ങള്‍ രൂക്ഷമായപ്പോള്‍ അദ്ദേഹം പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു.