| Thursday, 12th September 2024, 3:18 pm

നര്‍മ്മം ചെയ്യുന്ന ആളുകളെ വലിയ അഭിനേതാക്കളായി കണക്കാക്കുന്നില്ല; അവാര്‍ഡ് ജൂറി വൈകാരികത അഭിനയിക്കുന്നവരെയാണ് ആര്‍ട്ടിസ്റ്റുകളായി കണക്കാക്കുന്നത് : രമേശ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വൈകാരികത കൈകാര്യം ചെയ്താല്‍ മാത്രമേ ആളുകള്‍ അഭിനയമായി കണക്കാക്കുകയുള്ളു എന്ന് പറയുകയാണ് രമേശ് പിഷാരടി. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

അവാര്‍ഡ് ജൂറിപോലും കരഞ്ഞ് അഭിനയിക്കുന്നതാണ് അഭിനയമായി കണക്കാക്കുന്നതെന്നും ആര്‍ട്ടിസ്റ്റുകള്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഇടുന്ന എഫര്‍ട്ട് ഒന്നാണെന്നും രമേശ് പിഷാരടി പറയുന്നു.

‘എനിക്ക് തോന്നിയൊരു കാര്യം പറയാം. അതിന്റെ സയന്‍സ് ശരിയാണെന്ന് എനിക്ക് യാതൊരുവിധ ഐഡിയയും ഇല്ല. നിങ്ങള്‍ക്ക് ഡാന്‍സ് വരില്ല, പാട്ടുവരില്ല, പക്ഷെ ചിരി വരും. ചിരി എന്ന് പറയുന്നത് നിങ്ങളുടെ ബേസിക് വികാരങ്ങളില്‍പ്പെട്ടതാണ്. ഡാന്‍സും പാട്ടുമൊക്കെ നിങ്ങള്‍ക്ക് ആസ്വദിക്കണമെങ്കില്‍ അതിന്റെ ബേസിക് ആയിട്ടുള്ള കാര്യങ്ങള്‍ നിങ്ങള്‍ അറിയേണ്ടതായിട്ടുണ്ട്.

ചിരിക്കണമെങ്കില്‍ നിങ്ങള്‍ ചുറ്റും നോക്കുമ്പോഴെല്ലാം ചിരികളുണ്ട്. വേണമെങ്കില്‍ ചിരിക്കാനുള്ളതുണ്ട്. എന്നാല്‍ ചുറ്റും നോക്കുമ്പോള്‍ ഡാന്‍സില്ല, പാട്ടുമില്ല. ഒരാള്‍ ബോധപൂര്‍വം ഉണ്ടാക്കിയ പാട്ടുകളെ ഉള്ളു. അതുകൊണ്ടാണ് സെന്റിമെന്‍സ് അഭിനയിച്ച് കഴിയുമ്പോള്‍ ചുറ്റും ദുഃഖമുണ്ടെങ്കിലും ചിരി എടുക്കുന്ന പോലെ ആളുകളത് എടുക്കില്ല. സെന്റിമെന്‍സ് അഭിനയിച്ചാലെ ആളുകള്‍ അഭിനയമായി കണക്കാക്കുകയുള്ളു.

ഒരിക്കല്‍ ഞാന്‍ മമ്മൂക്കയോട് സംസാരിച്ചപ്പോള്‍ അദ്ദേഹം, പറഞ്ഞൊരു കാര്യമാണ് മധുരരാജക്കും രാജമാണിക്യത്തിനും ഭ്രമയുഗത്തിനും പൊന്തന്‍ മാടക്കും ഇടുന്ന എഫര്‍ട്ട് ഒന്നാണ്. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിടത്തോളം ഇടുന്ന എഫര്‍ട്ട് ഒന്നാണ്. ഞാന്‍ മാളികപുരത്തില്‍ അഭിനയിച്ചപ്പോള്‍ ഒരാള്‍ വന്ന് പറഞ്ഞു നിങ്ങളുടെ മാളികപ്പുറത്തിലെ അഭിനയം നന്നയിട്ടുണ്ടെന്ന്. കാരണം ഞാന്‍ അതില്‍ കുറച്ച് കരച്ചിലും ബഹളം പോക്കേ ഉണ്ട്.

അപ്പോള്‍ നമ്മുടെ ആളുകളുടെ ഒരു വിചാരമാണ് ഒത്തിരി കരഞ്ഞാല്‍ അപ്പോള്‍ അത് അഭിനയമാണ്. അല്ലാതെ ഞാന്‍ എങ്ങനെ അഭിനയിച്ചാലും അത് അഭിനയമായി കൂട്ടാറില്ല. ഞാന്‍ വിചാരിക്കുന്നത് നമ്മുടെ അവാര്‍ഡ് ജൂറികള്‍ പണ്ടുമുതലേ വൈകാരികത കാണിച്ചാല്‍ മാത്രമേ അഭിനയമാണ് കണക്കാക്കുന്നുള്ളു. അല്ലാത്തത് കാണിച്ചാല്‍ അത് അഭിനയമായി കണക്കാക്കുന്നില്ല.

പിന്നെ മറ്റൊന്ന്, അഭിനയിച്ചുണ്ടാകുന്ന നര്‍മത്തിന്റെ ഏരിയ വരുമ്പോള്‍ വൈകാരികത കഥക്കകത്തും കോമഡി കഥക്ക് പുറത്തുമാണ്. ശ്രദ്ധിച്ച് നോക്കിയാല്‍ നമ്മള്‍ കാണുന്ന പല സിനിമകളും വൈകാരികത ഈ കഥയോടൊപ്പം യാത്ര ചെയ്യുന്നതായും നര്‍മ്മം കഥക്ക് പുറത്ത് യാത്ര ചെയ്തുകൊണ്ടിരിക്കുന്നതാണ്. നര്‍മ്മം കഥക്ക് പുറത്ത് പോയാലും കഥ മുന്നോട്ട് പോകും. അതുകൊണ്ടായിരിക്കും ഈ നര്‍മ്മം ചെയ്യുന്ന ആളുകളെ വലിയ അഭിനേതാക്കളായി കണക്കാക്കാത്തതും വൈകാരികത അഭിനയിക്കുന്നവരെ അഭിനേതാക്കളായി കാണുന്നതും,’ രമേശ് പിഷാരടി പറയുന്നു.

Content Highlight: Ramesh Pisharody Talks About Only Emotional acting Consider As Acting

We use cookies to give you the best possible experience. Learn more