| Friday, 1st October 2021, 6:19 pm

പ്രിയ കുഞ്ചാക്കോ ബോബന്‍ കൊടുത്തു വിട്ട കേക്ക്, മുറിക്കാനും തിന്നാനും മനസു വരുന്നില്ല; കേക്കിന്റെ ചിത്രം പങ്കുവെച്ച് രസകരമായ കുറിപ്പുമായി പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രി താരമായും സ്റ്റാന്‍ഡ് അപ് കൊമേഡിയനായും സംവിധായകനായും നടനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് രമേഷ് പിഷാരടി. താരത്തിന്റെ പിറന്നാള്‍ ദിവസമായ ഇന്ന് സിനിമാ മേഖലയില്‍ നിന്നും അല്ലാതേയും നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്.

ഇതിനിടെ നടനും പിഷാരടിയുടെ അടുത്ത സുഹൃത്തുമായ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ അദ്ദേഹത്തിന് കൊടുത്തയച്ച ഒരു പിറന്നാള്‍ കേക്കാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കേക്കിന്റെ ചിത്രം പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി രമേഷ് പിഷാരടിയുടെ ആദ്യ സംവിധാനസംരംഭമായി പുറത്തിറങ്ങിയ ‘പഞ്ചവര്‍ണതത്ത’ എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് കേക്ക് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇലകളും മരക്കൊമ്പും ഒരു തത്തയും ഓന്തിന്റേയുമൊ ക്കെ രൂപങ്ങള്‍ അടങ്ങിയതാണ് കേക്ക്.

ഞങ്ങളുടെ പിഷു, പ്രകൃതി ഇടപെടും എന്ന പ്രിയ കുഞ്ചാക്കോ ബോബന്‍ അയച്ച ഒരു കുറിപ്പും കേക്കിനൊപ്പമുണ്ട്. ”പിറന്നാളിന് പ്രിയ കുഞ്ചാക്കോ ബോബന്‍ കൊടുത്തു വിട്ട കേക്ക്. മുറിക്കാനും തിന്നാനും മനസു വരുന്നില്ല” എന്നാണ് കേക്കിന്റെ ചിത്രത്തിനൊപ്പം പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

2018ലാണ് ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്ത റിലീസ് ചെയ്തത്. അനുശ്രി, മല്ലിക സുകുമാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മണിയന്‍ പിള്ള രാജു എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

വിവിധങ്ങളായ പക്ഷികളേയും മൃഗങ്ങളേയും വളര്‍ത്തുന്ന വിജയന്‍ എന്ന ജയറാം അവതരിപ്പിച്ച കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Ramesh Pisharody shares the picture of birthday cake send by Priya Kunchakko Boban

Latest Stories

We use cookies to give you the best possible experience. Learn more