| Sunday, 17th December 2023, 10:30 pm

മമ്മൂക്ക അഭിനയിക്കാൻ പറഞ്ഞിട്ട് പോലും ഞാനത് ചെയ്തിട്ടില്ല; അദ്ദേഹത്തെ വെച്ച് ഡയറക്ട് ചെയ്ത സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല: രമേശ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ കൂടെ എപ്പോഴും കൂടെയുണ്ടാകുന്ന താരമാണ് രമേശ് പിഷാരടി. മമ്മൂട്ടിയുടെ കൂടെ മിക്ക പരിപാടികളിലും രമേശ് പിഷാരടി ഉണ്ടാവാറുണ്ട്. താൻ സിനിമയിൽ അവസരം കിട്ടാൻ വേണ്ടിയാണ് മമ്മൂട്ടിയുടെ കൂടെ നടക്കുന്നതെന്ന പ്രസ്താവനക്ക് മറുപടി പറയുകയാണ് രമേശ് പിഷാരടി.

താൻ മമ്മൂട്ടിയെ വെച്ച് സംവിധാനം ചെയ്ത ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ലെന്ന് രമേശ് പിഷാരടി പറഞ്ഞു. മമ്മൂട്ടി തന്നോട് അഭിനയിക്കാൻ പറഞ്ഞിരുന്നെങ്കിലും താൻ അത് ചെയ്തില്ലെന്നും രമേശ് പറയുന്നുണ്ട്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി.

‘ഞാൻ മമ്മൂക്കയുടെ കൂടെ അവസരം കിട്ടാൻ നടക്കുന്നു എന്ന് പറയുന്നവരുമുണ്ട്. ഞാൻ അദ്ദേഹത്തെ വെച്ച് ഡയറക്ട് ചെയ്ത സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. അദ്ദേഹം എന്നോട് ആ വേഷം വേണമെങ്കിൽ നീ ചെയ്തോ എന്ന് പറഞ്ഞിട്ടും ഞാൻ ചെയ്തിട്ടില്ല. ഞാൻ ചെയ്ത രണ്ട് പടത്തിലും ഞാൻ അഭിനയിച്ചിട്ടില്ല.

അതിനുശേഷം സി.ബി.ഐ സിനിമ മാറ്റി നിർത്തിയാൽ വേറെ ഒരു പടത്തിലും ഞാനില്ല. അതിൽ എട്ടോളം പടം ഉണ്ട്. അങ്ങനെ അവസരം കിട്ടാൻ ആൾക്കാർ ഇങ്ങനെ നടക്കുന്നു, ഇങ്ങനെ നടന്നാൽ അവസരം കിട്ടും എന്നൊക്കെ ഇവർക്ക് ഇതിനെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്.

അദ്ദേഹം എന്ന് പറഞ്ഞാൽ വലിയൊരു മനുഷ്യനാണ്. ഇന്ത്യ മുഴുവൻ ആദരിക്കുന്ന, ഇന്ത്യയിലുള്ള ഏത് ഇൻഡസ്ട്രിയൽ പോയാലും വളരെ ബഹുമാനത്തോടു കൂടി കാണുന്ന ഒരാളാണ്. എന്തോ കാരണം കൊണ്ട് എനിക്ക് മാർജിൻ ഇങ്ങോട്ട് നീട്ടി വരച്ചു തന്നു. അതിന് ഞാൻ വളരെ ഗംഭീരമായി സന്തോഷത്തോടുകൂടി എനിക്കൊരു അവാർഡ് കിട്ടിയ പോലെ ആസ്വദിക്കുന്നു.

അതിനെ സൗഹൃദം എന്ന പേരിട്ട് വിളിക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. സൗഹൃദം എന്ന് പറഞ്ഞാൽ തോളിൽ കയ്യിടുകയും ഒക്കെ ചെയ്യണം. എനിക്ക് അദ്ദേഹത്തോടുള്ളത് സ്നേഹവും ബഹുമാനവും ആണ്. ഒരുപക്ഷേ അദ്ദേഹത്തിന് എന്നോട് ഉണ്ടാവുക സ്നേഹവും പരിഗണനയും ആണ്. അദ്ദേഹമെന്നെ അല്പം കൂടി പരിഗണിക്കുന്നു,’രമേശ് പിഷാരടി പറഞ്ഞു.

Content Highlight: Ramesh pishardi about his friendship with mammootty

We use cookies to give you the best possible experience. Learn more