| Monday, 7th December 2020, 12:10 pm

'വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം, ഭരണഘടന അത് അനുവദിക്കുന്നുണ്ട്'; ചാക്കോച്ചന്റെ പാട്ടിനെ ട്രോളി പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആവേശത്തിലാണ് നാട്. വോട്ടുപിടുത്തവും പോസ്‌റ്റൊറിട്ടലുമായി സജീവമാണ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സിനിമാ പാരഡി ഗാനങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടുന്ന രീതിയും സാധാരണമാണ്.

അത്തരത്തില്‍ ഈ തെരഞ്ഞെടുപ്പ് കാലം കുഞ്ചാക്കോ ബോബന്റെ സ്ഥാനാര്‍ത്ഥിപ്പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സംഗതി മറ്റൊന്നുമല്ല രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്ത എന്ന സിനിമയിലെ ഒരു രംഗത്തില്‍ കുഞ്ചാക്കോ ബോബന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വോട്ട് പിടിക്കാനായി പാടുന്ന ഒരു ഗാനമുണ്ട്.

ഈണവും താളവുമില്ലാതെ കുഞ്ചാക്കോ പാടുന്ന പാട്ടാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് പിഷാരടി അദ്ദേഹത്തിന്റെ പേജില്‍ ഷെയര്‍ ചെയ്തത്.

വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം, ഭരണഘടന അത് അനുവദിക്കുന്നുണ്ട് എന്ന കുറിപ്പോടെയാണ് പിഷാരടി പാട്ട് പങ്കുവെച്ചത്. ‘ഇലക്ഷന്‍ വൈബ്‌സ് എന്ന ടൈറ്റിലില്‍ കലേഷിനെപ്പോലെയാകൂ തെരഞ്ഞെടുപ്പ് ജയിക്കൂ എന്നും പിഷാരടി കുറിച്ചു.

എന്നാല്‍ ഇത് പോലെ പിഷാരടി എവിടെങ്കിലും പാടിയിട്ടുണ്ടെങ്കില്‍ നാളെ ചാക്കോച്ചന്‍ അത് പൊക്കി പിടിച്ചു വരാനുള്ള ചാന്‍സ് വിദൂരമല്ലെന്നാണ് ചിലര്‍ കമന്റ് ചെയ്തത്.

ചാക്കോച്ചന്റെ പാട്ട് ഉഗ്രനായെന്ന് ചിലര്‍ പറയുമ്പോള്‍ കേട്ടിട്ട് സഹിക്കുന്നില്ലെന്ന കമന്റുകളാണ് ചിലരുടേത്. ചാക്കോച്ചന്റെ പാട്ട് ഏത് വഴിക്കാണ് പോകുന്നതെന്ന് ഇ.ഡി അന്വേഷിച്ചാല്‍ പോലും കിട്ടില്ലെന്ന് പറഞ്ഞ് ട്രോളുന്നവരും ഉണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Remesh Pisharady Troll Actor Kunjacko boban

We use cookies to give you the best possible experience. Learn more