എഴുപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിലേക്ക് കടന്ന് വന്ന നടനാണ് നെടുമുടി വേണു. ഭരതൻ, ജോൺ എബ്രഹാം തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി.
എഴുപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിലേക്ക് കടന്ന് വന്ന നടനാണ് നെടുമുടി വേണു. ഭരതൻ, ജോൺ എബ്രഹാം തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങി സൂപ്പർ താരങ്ങൾക്കൊപ്പവും ഇന്നത്തെ യുവ തലമുറയിലെ അഭിനേതാക്കൾക്കൊപ്പവും ഒരുപോലെ കെമിസ്ട്രി വർക്കായ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് നെടുമുടി വേണു.
നെടുമുടി വേണുവിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ രമേശ് പിഷാരടി. സിനിമയേയും സീരിയലുകളേയും സ്റ്റേജ് പരിപാടികളെയുമെല്ലാം ഒരുപോലെ പരിഗണിച്ചിരുന്ന നടനാണ് നെടുമുടി വേണുവെന്ന് രമേശ് പിഷാരടി പറയുന്നു. മമ്മൂട്ടി ആദ്യമായി നിർമിച്ച ടെലിവിഷൻ പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ നടൻ നെടുമുടി വേണുവാണെന്നും രമേശ് പിഷാരടി പറഞ്ഞു.
‘ടെലിവിഷൻ സീരിയലുകളെ കുറിച്ച് പറഞ്ഞത് കൊണ്ടാണ് പറയുന്നത്. ഒരുപാട് സിനിമകളിലും പരിപാടികളിലും അഭിനയിച്ച് കഴിഞ്ഞാൽ അതിന്റെ ഒരു അഹങ്കാരത്തിൽ നടക്കുന്ന ഒരുപാട് നടന്മാരുണ്ട്. ഞാൻ പരിചയപ്പെട്ടപ്പോൾ മുതൽ വേണു ചേട്ടൻ ഒരുപോലെയാണ്.
ഞാനൊക്കെ എന്തെങ്കിലും സ്റ്റേജ് പരിപാടിയുമായി അദ്ദേഹത്തെ സമീപിച്ചാലും വളരെ ഡൗൺ ടു എർത്തായി സാധാരണക്കാരനായി നിൽക്കുന്ന ആളാണ് വേണു ചേട്ടൻ. മാധ്യമം ഏതെന്ന് നോക്കാതെയാണ് അദ്ദേഹം എല്ലാവരോടും സമീപിക്കുക.
കാരണം സിനിമയിലൊക്കെ വളരെ ഉയരത്തിൽ നിൽക്കുമ്പോഴും ടെലിവിഷൻ ഷോകളെയും പരിഗണിച്ച വ്യക്തിയാണ് അദ്ദേഹം. സിനിമ കുറച്ച് ഉയരത്തിൽ, സ്റ്റേജ് പരിപാടികൾ മറ്റൊരു തലം എന്നൊരു ചിന്തയൊന്നും അദ്ദേഹത്തിനില്ല.
അങ്ങനെയുള്ള വേർതിരിവൊന്നുമില്ലാത്ത ഒരു ആർട്ടിസ്റ്റാണ് വേണു ചേട്ടൻ. ഞാൻ പരിചയപ്പെട്ട അങ്ങനെയുള്ള ചുരുക്കം ചില ആളുകളിൽ ഒരാളാണ് അദ്ദേഹം. ടെലിവിഷനിൽ മമ്മൂക്ക നിർമിച്ച പരമ്പര വന്നപ്പോൾ അതിൽ ഏറ്റവും കൂടുതൽ അഭിനയിച്ചത് വേണു ചേട്ടനായിരുന്നു,’രമേശ് പിഷാരടി പറയുന്നു.
Content Highlight: Ramesh Pisharady Talk About Nedumudi Venu