ഹാസ്യ താരമായി മലയാള ടെലിവിഷൻ പരിപാടികളിലൂടെ സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് രമേശ് പിഷാരടി. കുറഞ്ഞ കാലം കൊണ്ട് രണ്ട് സിനിമയും രമേശ് പിഷാരടി സംവിധാനം ചെയ്തിരുന്നു.
ഒരുപാട് സിനിമകളിൽ മുഴുനീള വേഷത്തിലും രമേശ് പിഷാരടി അഭിനയിച്ചിട്ടുണ്ട്. എന്നാൽ താൻ സിനിമയ്ക്കായി ആരോടും അവസരം ചോദിക്കാറില്ല എന്നാണ് രമേശ് പിഷാരടി പറയുന്നത്.
പലരും വ്യത്യസ്തരാണെന്നും നടൻ ജയസൂര്യ സിനിമയുടെ പിന്നാലെ നടന്നിട്ടാണ് ഇന്ന് ഈ നിലയിൽ എത്തിയതെന്നും എന്നാൽ സലിംകുമാറിനെ വീട്ടിലിരിക്കുമ്പോൾ വിളിച്ച് അഭിനയിപ്പിച്ചിട്ടുണ്ടെന്നും മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
‘ഓരോരുത്തർക്ക് ഓരോ രീതിയിലാണ്. സലിം കുമാർ വീട്ടിൽ ഇരിക്കുമ്പോൾ സിനിമയിലേക്ക് വിളിച്ച് കൂട്ടികൊണ്ട് പോയതാണ്. ജയസൂര്യ പുറകെ നടന്ന് സിനിമയെ പിടിച്ചെടുത്തതാണ്. നമുക്ക് ഇതിനൊന്നും കോമൺ നിയമങ്ങൾ ഇല്ല. ഓരോർത്തർക്കും ഓരോ രീതിയാണ്.
ഞാൻ അധികം ആരോടും ചോദിക്കാറുമില്ല, എനിക്ക് വരാറുമില്ല. എല്ലാവർക്കും അറിയാമല്ലോ ഞാൻ ഇവിടെയുണ്ടെന്ന്. എന്തായാലും വരും. എല്ലാവർക്കും അത് വ്യത്യസ്തമാണ്.
ഒരുപാട് സിനിമകൾ ഇറങ്ങുന്നുണ്ട്. ഏതാണ് പടം എന്ന് പോലും അറിയാത്ത സിനിമകൾ വരുന്നുണ്ട്. ഇടയ്ക്കൊക്കെ ഓരോ സിനിമകൾ എന്നെ തേടി വരും, എനിക്ക് പറ്റുന്നതൊക്കെ ഞാൻ ചെയ്യും,’ രമേശ് പിഷാരടി പറയുന്നു.
Content Highlight: Ramesh Pisharady Talk About Jayasoorya And Salim Kumar