എന്നെ കൊല്ലാന്‍ ആഗ്രഹിച്ച ആളുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷം: കുഞ്ചാക്കോ ബോബന്‍
Movie Day
എന്നെ കൊല്ലാന്‍ ആഗ്രഹിച്ച ആളുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷം: കുഞ്ചാക്കോ ബോബന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th May 2017, 9:40 am

പുതിയ സിനിമയുമായി ബന്ധപ്പെട്ടും സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുമുള്ള താരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സാധാരണമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു അസാധാരണ പോസ്റ്റായിരുന്നു നടന്‍ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

“”എന്നെ കൊല്ലാന്‍ ആഗ്രഹിച്ച ആളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം….
അത് കൂടുതല്‍ സന്തോഷം തരുന്നത്, ഒരുമിച്ചു അഭിനയിച്ച “രാമന്റെ ഏദന്‍തോട്ടം ” പ്രേക്ഷകരുടെ എല്ലാവിധ പിന്തുണയും സ്‌നേഹവും ലഭിച്ചു തീയേറ്ററുകളില്‍ നിറഞ്ഞു പ്രദര്ശിപ്പിക്കുന്നതാണ്…..????
സന്തോഷം ,വര്‍മാജി എന്ന പിഷാരടി””


Dont Miss മദ്യം വാങ്ങാന്‍ പണമില്ല; ദമ്പതികള്‍ കുഞ്ഞിനെ വിറ്റു 


താഴെ രമേഷ് പിഷാരടിയുടെ ചിത്രവും സംഭവത്തിന് പിന്നിലുള്ള കഥയും. റെഡ് എഫ്.എമ്മില്‍ ആര്‍.ജെ മാത്തുകുട്ടിയുമായുള്ള സംഭാഷണത്തില്‍ കുഞ്ചാക്കോ ബോബനോട് ഒരിക്കല്‍ തനിക്കു തോന്നിയ ദേഷ്യം പിഷാരടി പങ്കുവയ്ക്കുന്നുണ്ട്.

അനിയത്തിപ്രാവ് ഇറങ്ങിയ സമയത്താണത്. അനിയത്തിപ്രാവ് ഇറങ്ങിയതോടെ കുഞ്ചാക്കോ ബോബനോട് എല്ലാവര്‍ക്കും ഉണ്ടായ ആരാധന തന്നെ ആസൂയപ്പെടുത്തിയെന്നും കുഞ്ചാക്കോ ബോബനെ കൊല്ലാന്‍ ആഗ്രഹിച്ചെന്നുമാണ് പിഷാരടി പറഞ്ഞത്.

1997 ല്‍ അനിയത്തിപ്രാവ് ഇറങ്ങിയ സമയത്ത് ആരെങ്കിലും ഒരു തോക്ക് തന്നിട്ട് കുഞ്ചാക്കോ ബോബനെ കൊല്ലാന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നേരെ കുഞ്ചാക്കോ ബോബന്റെ അടുത്തേക്ക് പോകുമായിരുന്നു. കാരണം അയാളൊരു പ്രശ്നക്കാരനായിരുന്നു. എന്റെ ക്ലാസ്മേറ്റിന്റെ കൈയിലെ ഓട്ടോഗ്രാഫ് ബുക്കില്‍ ഞാന്‍ അയാളുടെ ഫോട്ടോ കണ്ടു. അതുകൊണ്ട് ഞാനവളുടെ ഓട്ടോഗ്രാഫില്‍ ഒന്നും എഴുതിയില്ല. കാരണം കുഞ്ചാക്കോ ബോബനോടുള്ള എന്റെ അസൂയയായിരുന്നു. എനിക്കതൊന്നും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല- രമേഷ് പിഷാരടി അഭിമുഖത്തില്‍ പറയുന്നു.

ഇതിന് പിന്നാലെ സ്വയം ട്രോളുമായി പിഷാരടി കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. ഒരു കൈയബദ്ധം നാറ്റിക്കരുത് ….പരസ്യമായി ഗുരു പൂജ ചെയ്തോളാം എന്നായിരുന്നു പിഷാരടിയുടെ അഭ്യര്‍ത്ഥന.

കുഞ്ചാക്കോ ബോബന്‍ നായകനായ രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് രമേഷ് പിഷാരടി അവതരിപ്പിച്ചത്.