| Friday, 16th October 2020, 3:44 pm

പൃഥ്വിരാജിന് കടുകട്ടി ഇംഗ്ലിഷില്‍ പിറന്നാള്‍ ആശംസയറിയിച്ച് പിഷാരടി; ട്യൂഷന്‍ മാഷ് ശശി തരൂര്‍ ആണോ എന്ന് കമന്റുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ വ്യത്യസ്തമായ ആശംസയുമായി രമേഷ് പിഷാരടി. കടുകട്ടി ഇംഗ്ലീഷിലാണ് രമേഷ് പിഷാരടി ആശംസയറിച്ചത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിരിയുണര്‍ത്തുന്ന ആശംസയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്.

Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you ഇങ്ങനെയായിരുന്നു രമേഷ് പിഷാരടിയുടെ പിറന്നാള്‍ ആശംസ. ചിലര്‍ ഇതിന്റെ അര്‍ത്ഥം ചോദിച്ചുകൊണ്ട് വന്നപ്പോള്‍ മറ്റു ചിലര്‍ ശശി തരൂരിനെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള കമന്റുകള്‍ ഇട്ടു. രമേഷ് പിഷാരടിയുടെ ട്യൂഷന്‍ മാഷ് ശശി തരൂര്‍ ആണോ?, ശശി തരൂരിന് പഠിക്കുകയാണോ എന്നെല്ലാം കമന്റുകളുണ്ട്. കൂട്ടത്തില്‍ എഴുതിയ ഇംഗ്ലീഷ് വാക്കുകളുടെ അര്‍ത്ഥം പറഞ്ഞു തരണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

ആശംസയ്ക്ക് താഴെയായി അഖിലേഷ് അഖി എന്നൊരാള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററിന്റെ സഹായത്തോടെ വാക്കുകളുടെ അര്‍ത്ഥവുമായെത്തി. ‘നിങ്ങളെപ്പോലുള്ള ഒരു സഹപ്രവര്‍ത്തകന് ആനന്ദദായകവും ഉന്മേഷദായകവും ജന്മദിനവുമായുള്ള ജന്മദിനത്തിനായി ധാരാളം ആശംസകള്‍ അയയ്ക്കാനുള്ള എന്റെ ഭാഗ്യം’, എന്നായിരുന്നു അഖിലേഷിന് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ പറഞ്ഞുകൊടുത്ത അര്‍ത്ഥം.

അര്‍ത്ഥം പറഞ്ഞുകൊണ്ടുള്ള അഖിലേഷിന്റെ കമന്റിന് താഴെ മറു കമന്റുമായി രമേഷ് പിഷാരടിയും രംഗത്തെത്തി. ‘കെള്ളാം മോനേ ഞാന്‍ നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല’ എന്നായിരുന്നു രമേഷിന്റെ മറുപടി.

സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് ചിരിയുണര്‍ത്തുന്ന ഫോട്ടോ ക്യാപ്ഷനുകളാണ് പതിവായി പിഷാരടി നല്‍കിവരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Pisharadies birthday wish to Prithviraj

Latest Stories

We use cookies to give you the best possible experience. Learn more