തിരുവനന്തപുരം: ബുധനാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 140 മണ്ഡലങ്ങളിലായുള്ള നാല് ലക്ഷത്തി മുപ്പതിനാലായിരം ഇരട്ടവോട്ടര്‍മാരുടെ പട്ടിക ഓപ്പറേഷന്‍ ട്വിന്‍സ് എന്ന പേരില്‍ പുറത്തുവിട്ടിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ ഗുരുതമായ പിഴ അദ്ദേഹം കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് പുറം ലോകത്ത് എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വലിയ വിവാദത്തിലാണ് ചെന്നുപെട്ടിരിക്കുന്നത്.
ഇരട്ടവോട്ടുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ പോസ്റ്റിന് 13 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇരുപത്തിരണ്ടായിരം റിയാക്ഷന്‍സാണ് ഉള്ളത്. എന്നാല്‍ മലയാളത്തില്‍ ചെന്നിത്തലയിട്ട പോസ്റ്റുകള്‍ക്ക് ലൈക്ക് വന്നിരിക്കുന്നത് കൊറിയയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമെല്ലാമാണ്.
സ്ഥലമേതാണെന്ന് കൃത്യമായി വാളില്‍ എഴുതിയിട്ടില്ലാത്തവിദേശത്തു നിന്നുള്ള അനേകം പേരാണ് ചെന്നിത്തലയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. കൊറിയന്‍ ഭാഷയോട് സാമിപ്യമുള്ള പേരുകളാണ് ഇതില്‍ കൂടുതലും.
ഇവരില്‍ പലരും മലയാളികളല്ലെന്നും മലയാളികളായ മ്യൂച്ചല്‍ ഫ്രണ്ട്‌സ് പോലും ഇല്ലെന്നും ഈ പ്രൊഫൈലുകളില്‍ ചെന്നു നോക്കിയാല്‍ മനസിലാകും. ചെന്നിത്തലയുടെ മുന്‍ പോസ്റ്റുകള്‍ക്ക് കിട്ടാത്ത വിധത്തിലുള്ള ലൈക്കും റീച്ചും ഇരട്ട വോട്ടുമായി ബന്ധപ്പെട്ട പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
ചെന്നിത്തലയുടെ പി.ആര്‍ ടീം പേഡ് ലൈക്ക് ക്യാമ്പയിന്‍ നടത്തുന്നുണ്ടോ എന്ന സംശയമാണ് ഇതിന് പിന്നാലെ ഉയര്‍ന്നിരിക്കുന്നത്.
മുമ്പും തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയ നേതാക്കള്‍ക്ക് പൊല്ലാപ്പ് സൃഷ്ടിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം വിവാദങ്ങളില്‍ നിരവധി തവണ ചെന്നുപെട്ടിട്ടുണ്ട്.
2014ലെ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പേജ് ലൈക്കുകളില്‍ ലക്ഷങ്ങളുടെ വര്‍ദ്ധനയായിരുന്നു ഉണ്ടായിരുന്നത്. തെരഞ്ഞടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് 8 മില്ല്യണ്‍ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന മോദിക്ക് തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ ഫോളോവേഴ്‌സിന്റെ എണ്ണം 11 മില്ല്യണായി ഉയര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Ramesh Chiennithala’s facebook post creates controversy over paid like