Kerala
സമരം കൊണ്ട് എന്ത് നേടി: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Jan 14, 08:45 am
Monday, 14th January 2013, 2:15 pm

മലപ്പുറം: പങ്കാളിത്ത പെന്‍ഷനെതിരെ ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ സമരം പൂര്‍ണ പരാജയമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

സമരം കൊണ്ട് ഇടത് സംഘടനകള്‍ എന്ത് നേടിയെന്ന് ആലോചിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, സമരവുമായി മുന്നോട്ട് പോകുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ് എം.എല്‍.എ വ്യക്തമാക്കി.[]

പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ ആശയക്കുഴപ്പത്തിലാണെന്നും പെന്‍ഷന്‍ പൂര്‍ണമായി നല്‍കുമോ എന്നും സര്‍ക്കാരിന്റെ പെന്‍ഷന്‍ ഫണ്ടില്‍ പണം നിക്ഷേപിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയുമോ എന്നും സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും രാജേഷ് ആരോപിച്ചു.

പങ്കാളിത്ത പെന്‍ഷന്‍ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത്. അതിനാല്‍ പങ്കാളിത്ത പെന്‍ഷനെതിരെയുള്ള പ്രക്ഷോഭവുമായി ഡി.വൈ.എഫ്.ഐ മു്‌ന്നോട്ട് പോകും. സമരത്തില്‍ പങ്കാളികളാവാന്‍ മറ്റ് യുവ സംഘടനകളെ ക്ഷണിക്കുന്നതായും രാജേഷ് അറിയിച്ചു.