തിരുവനന്തപുരം: ഓപ്പറേഷന്‍ കുബേര പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. സംസ്ഥാനത്ത് ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരികയും, അതിന്റെ ഫലമായി കൂട്ട ആത്മഹത്യകള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ കത്ത്. ബ്ലേഡ്-കൊളളപ്പലിശ മാഫിയക്കെതിരായി യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ കുബേരപദ്ധതി അടിയന്തിരമായ പുനരാരംഭിച്ച് ബ്ലേഡ് മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടത്.
കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്കുള്ളില്‍ നിരവധി കുടംബങ്ങള്‍ക്കാണ് കൊളളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്. തൃശൂര്‍ എരുമപ്പെട്ടിയിലെ അഞ്ചംഗ കുടംബത്തിന്റെ ആത്മഹത്യ, തിരുവനന്തപുരത്തെ മൂന്നംഗ കുടംബത്തിന്റെ ആത്മഹത്യ, ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ ദമ്പതികളെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊന്ന സംഭവം, എന്നിവ ബ്‌ളേഡ് മാഫിയയുടെ ക്രൂരതയുടെ സമീപകാല ഉദാഹരണങ്ങളാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ബ്ലേഡ് മാഫിയ സംഘങ്ങള്‍ ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തിയ വീടുകളുടെ ആധാരങ്ങള്‍, പ്രമാണങ്ങള്‍ തുടങ്ങിയ പിടിച്ചെടുത്ത് തിരികെ നല്‍കിയ മൂലം നിരവധി കുടംബങ്ങളാണ് രക്ഷപെട്ടതെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
ഈ സാഹചര്യത്തില്‍ ഓപ്പറേഷന്‍ കുബേരയുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിച്ചില്ലങ്കില്‍ ഇനിയും ഒട്ടേറെ ജിവനുകള്‍ നഷ്ടമാകുമെന്ന ആശങ്കയും രമേശ് ചെന്നിത്തല കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചു.