തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ ആയി കണ്ട് രമേശ് ചെന്നിത്തല. കണ്ടോണ്‍മെന്റ് ഹൗസിലെ ഓഫീസ് മുറിയിലിരുന്നാണ് ചെന്നിത്തല സത്യപ്രതിജ്ഞ ചടങ്ങ് കണ്ടത്.
കൊവിഡ് വ്യാപിക്കുന്നതിനാല്‍ സ്റ്റേഡിയത്തിലേക്ക് യു.ഡി.എഫ് പ്രതിനിധികള്‍ വരില്ലെന്ന് അറിയിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്നും വെര്‍ച്വലായി വീട്ടിലിരുന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നുമാണ് അറിയിച്ചത്.
പ്രതിപക്ഷ നേതാവ് ആരാകുമെന്ന് കാര്യത്തില്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. വി. ഡി സതീശന് മുന്‍തൂക്കമുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയി പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ‘സഗൗരവം’ ആണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രിക്കൊപ്പം മറ്റു 20 മന്ത്രിമാരും സത്യപ്രിജ്ഞ ചെയ്ത് അധികാരത്തിലേറി. മുഖ്യമന്ത്രിക്ക് ശേഷം സി.പി.ഐയുടെ കെ. രാജനന്‍ റവന്യു വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ആരോഗ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന വീണാ ജോര്‍ജ് ആണ് അവസാനം സത്യപ്രതിജ്ഞ ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Ramesh Chennithala watching oath taking from home