തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയാണ് യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കെ. സുധാകരന്‍ എംപി. ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോര്‍ സര്‍വേ രമേശ് ചെന്നിത്തലയെ തരം താഴ്ത്തിക്കാണിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.
‘യുഡിഎഫിന്റെ വരാന്‍ പോകുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയാണ്. ചെന്നിത്തലയെ തരം താഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വ്വേ. ‘
ഇന്നലെ പുറത്ത് വന്ന ഏഷ്യാനെറ്റ് ന്യൂസ് -സി ഫോര്‍ സര്‍വേയുടെ ഒന്നാം ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന അഭിപ്രായം ഉണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നെന്നും സര്‍വേ അഭിപ്രായപ്പെട്ടിരുന്നു.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെ പിന്തുണയ്ക്കും എന്ന ചോദ്യത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചത് 47 ശതമാനം പേരാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ചത് സര്‍വെയില്‍ പങ്കെടുത്ത 13 ശതമാനം പേരാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് 12 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക