ചെന്നൈ: തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ഡി.എം.കെ സഖ്യത്തിന്റെ വമ്പിച്ച വിജയത്തില്‍ നന്ദിയറിയിച്ച് തമിഴ്‌നാട്ടില്‍ എ.ഐ.സി.സി തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ച രമേശ് ചെന്നിത്തല.
ചെന്നൈയില്‍ ചെന്ന് ഡി.എം.കെ നേതൃത്വവുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ നേടിയെടുക്കുവാന്‍ കഴിഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു
‘മുന്നണിയുടെ ഭാഗമായി വിജയിച്ച എല്ലാ സ്ഥാനാര്‍ഥികള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചു കൊള്ളുന്നു. അതുപോലെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച മുന്നണിയിലെ നേതാക്കള്‍ക്കും, ജനപ്രതിനിധികള്‍ക്കും, പ്രവര്‍ത്തകര്‍ക്കും പ്രത്യേക അഭിനന്ദനം. മുന്നണിക്ക് വമ്പിച്ച വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് ഈ അവസരത്തില്‍ എന്റെ നന്ദി രേഖപ്പെടുത്തുന്നു.
ശ്രീമതി സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ശ്രീ രാഹുല്‍ ഗാന്ധി ആണ് എന്നോട് തമിഴ് നാട്ടിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയത്.
സീറ്റ് വിഭജന തര്‍ക്കങ്ങള്‍ പല ജില്ലയിലും ഉണ്ടായിരുന്ന സാഹചര്യത്തില്‍ ആണ് ഞാന്‍ നിരീക്ഷകന്‍ എന്ന ദൗത്യം ഏറ്റെടുത്തത്,’ ചെന്നിത്തല പറഞ്ഞു.
ചെന്നൈയില്‍ ചെന്ന് ഡി.എം.കെ നേതൃത്വവുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ നേടി എടുക്കുവാന്‍ കഴിഞ്ഞു. പല ജില്ലകളിലും പര്യടനം നടത്തി നമ്മുടെ സ്ഥാനാര്‍ഥികള്‍ക്കും സഖ്യകക്ഷി സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി പ്രചരണം നടത്തി.
എന്നെ ഈ ചുമതല ഏല്‍പ്പിച്ച സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഒപ്പം സഹകരിച്ച പി.സി.സി പ്രസിഡന്റ്, ഭാരവാഹികള്‍ക്കും നന്ദി. ഫാസിസത്തിന് എതിരെ തമിഴക ജനത നല്‍കിയ വിധി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും ഒരു മാതൃക ആവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തമിഴ്‌നാട്ടിലെ നഗരമേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തിന് മിന്നും വിജയമാണുണ്ടായത്.
സംസ്ഥാനത്തെ 21 കോര്‍പ്പറേഷനുകളും ഡി.എം.കെ സഖ്യം തൂത്തുവാരി. ആകെയുള്ള 138 മുനിസിപ്പാലിറ്റികളില്‍ 132 എണ്ണത്തിലും ഡി.എം.കെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 489 നഗരപഞ്ചായത്തുകളില്‍ 391 എണ്ണത്തിലും ഡി.എം.കെ സഖ്യം മുന്നിലാണ്.
987 സീറ്റുകളില്‍ ഡി.എം.കെ സഖ്യം വിജയിച്ചതായി ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു. എ.ഐ.എ.ഡി.എം.കെ സഖ്യം ഇതുവരെ ജയിച്ചത് 265 സീറ്റുകളില്‍ മാത്രം. കോണ്‍ഗ്രസ് 65 ഉം ബി.ജെ.പി 24 സീറ്റുകളിലും വിജയിച്ചു. സി.പി.ഐ.എമ്മിന് 20ഉം സി.പി.ഐക്ക് 9ഉം സീറ്റുകളില്‍ ഇതുവരെ ജയിക്കാനായി.
CONTENT HIGHLIGHTS: Ramesh Chennithala thanks DMK-Congress alliance for victory in local body election in Tamilnadu