|

ബില്ലടച്ചില്ല; ചെന്നിത്തലയുടെ ഔദ്യോഗികവസതിയിലെ ഫോണ്‍ കട്ട് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ഫോണ്‍ വിച്ഛേദിച്ചു. സര്‍ക്കാര്‍ കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്നാണ് ബി.എസ്.എന്‍.എല്‍ കണക്ഷന്‍ വിച്ഛേദിച്ചത്.

4053 രൂപയായിരുന്നു ബി.എസ്.എന്‍.എല്‍ ബില്‍. കണക്ഷന്‍ വിച്ഛേദിച്ചതോടെ വസതിയില്‍ ഇന്റര്‍നെറ്റും ലഭ്യമല്ലാതായി.

ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെ ടെലിഫോണാണ് വിച്ഛേദിച്ചത്. പൊതുഭരണവകുപ്പാണ് ബില്ലടക്കേണ്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories