തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബി.ജെ.പി രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കുന്നു എന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോപണം കേരളത്തില്‍ ബാധകമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയ തലത്തില്‍ സോണിയയുടെ ആരോപണം ശരിയാണെന്നും ചെന്നിത്തല ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപ്രേരിതമായി പകപോക്കുവാനായി സി.ബി.ഐയെ ഉപയോഗിച്ചപ്പോഴാണ് നിയന്ത്രണങ്ങള്‍ കൊണ്ട് വന്നതെന്നും ചെന്നിത്തല പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സികളെക്കുറിച്ചുള്ള സോണിയാ ഗാന്ധിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സി.ബി.ഐ, എന്‍.ഐ.എ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ദേശീയ നാര്‍ക്കോട്ടിക്സ് ബ്യൂറോ, പൊലീസ് എന്നിങ്ങനെ എല്ലാ ഏജന്‍സികളും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും താളത്തിനു തുള്ളുകയാണ്’, സോണിയ വ്യക്തമാക്കി.
ഭരണഘടനാപരമായ മാനദണ്ഡങ്ങളും ജനാധിപത്യതത്വങ്ങളും ലംഘിക്കുകയാണ്. പൗരന്മാരുടെ പൊതു താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അധികാരം പ്രയോഗിക്കേണ്ട സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നുവെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക