തിരുവനന്തപുരം: കേരളത്തില്‍ പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധം അറിയിച്ച് രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചു.
പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റുമെങ്കില്‍ അത് നേരത്തെ അറിയിക്കാമായിരുന്നെന്നും കത്തില്‍ പറയുന്നു. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ താന്‍ അപമാനിതനായി എന്നുമാണ് ചെന്നിത്തല പറഞ്ഞത്.
സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നേരത്തെ ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവായ വി.ഡി സതീശനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നുമായിരുന്നു യു.ഡി.എഫ് യോഗത്തിന് ശേഷം ചെന്നിത്തല മാധ്യങ്ങളോട് പ്രതികരിച്ചത്.
യു.ഡി.എഫ് യോഗത്തില്‍ യു.ഡി.എഫ് ചെയര്‍മാനായി പ്രതിപക്ഷ നേതാവ് വി. ഡി സതീശനെ തെരഞ്ഞെടുത്തു.
കഴിഞ്ഞ അഞ്ചുവര്‍ഷം യു.ഡി.എഫ് ചെയര്‍മാനായി രമേശ് ചെന്നിത്തല വഹിച്ച പങ്കിനെ നന്ദിയോടെ സ്മരിക്കുന്നതായി എം.എം ഹസന്‍ പറഞ്ഞു. യു.ഡി.എഫിന്റെ പരാജയം വിലയിരുത്താന്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Ramesh Chennithala sent letter to Sonia Gandhi