| Sunday, 3rd January 2021, 4:25 pm

ഹരിപ്പാട് അമ്മയെ പോലെ; അവിടെ മത്സരിക്കില്ലെന്നത് വ്യാജപ്രചാരണമെന്ന് രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹരിപ്പാട് മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്നും അവിടെ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും മത്സരിക്കില്ലെന്ന അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

‘ഞാന്‍ ചങ്ങനാശ്ശേരി, അരുവിക്കര, വട്ടിയൂര്‍കാവ്, എന്നിങ്ങനെ പലയിടങ്ങളില്‍ മത്സരിക്കുമെന്ന പ്രചാരണം നടത്തുന്നുണ്ട്. ഞാനിവിടെ മത്സരിച്ചപ്പോഴൊക്കെ എന്നെ ഹരിപ്പാട്ടെ ജനങ്ങള്‍ സഹായിച്ചിട്ടുണ്ട്. എനിക്കെന്റെ അമ്മയെപോലെയാണ് ഹരിപ്പാട്,’ ചെന്നിത്തല പറഞ്ഞു.

തനിക്ക് എക്കാലവും അഭയം നല്‍കിയ ഇടമാണ് ഹരിപ്പാടെന്നും ആ ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

തൃപ്പെരുന്തര പഞ്ചായത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്താന്‍ യു.ഡി.എഫ് പിന്തുണച്ചത് രാഷ്ട്രീയപരമായ തീരുമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പട്ടിക ജാതി വനിതകല്‍ ജയിക്കാത്ത സാഹചര്യത്തിലാണ് ബി.ജെ.പിയെ ഒഴിവാക്കാന്‍ എല്‍.ഡി.എഫിനെ പിന്തുണച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala says he will compete from the Harippad legislative assembly

We use cookies to give you the best possible experience. Learn more