തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് അപ്രസക്തമായെന്ന കള്ളപ്രചരണം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യു.ഡി.എഫ് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചുള്ള വിജയമുണ്ടായില്ല. പ്രചരണത്തില്‍ പരിമിതികള്‍ ഉണ്ടായിരുന്നു’, ചെന്നിത്തല പറഞ്ഞു.
ശബരിമല വിവാദം തൊട്ട് ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നുവെന്നും ബി.ജെ.പി കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയ്ക്ക് പാളിച്ചകളുണ്ടായെന്ന് തുറന്നുസമ്മതിക്കുന്നു. വര്‍ധിത വീര്യത്തോടെ സര്‍ക്കാരിനെതിരെ പോരാടും. ഏകാധിപത്യത്തിന്റെ ഭരണമല്ല കേരളം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Ramesh Chennithala on UDF After Election Results