| Thursday, 25th March 2021, 9:11 am

യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ടി.പി വധക്കേസില്‍ തുടരന്വേഷണം; ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ടി.പി ചന്ദ്രശേരന്‍ വധക്കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യത ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.കെ രമക്കും ആര്‍.എം.പിക്കും ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ തയ്യാറെന്നും രമേശ് ചെന്നിത്തല മനോരമ ന്യൂസിനോട് പറഞ്ഞു.

ടി.പി വധക്കേസില്‍ തുടരന്വേഷണത്തിന് പുതിയ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കെ.കെ രമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേസിന്റെ ഗൂഢാലോചനയിലേക്കും അന്വേഷണം വേണമെന്ന് കെ.കെ രമ പറഞ്ഞിരുന്നു.

യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നും എട്ടു വര്‍ഷത്തിനിപ്പുറവും കേസില്‍ തുടരന്വേഷണ സാധ്യത ഏറെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘തെളിവു ശേഖരിക്കുന്നതിലുള്ള തിരിച്ചടികള്‍ ആ
ഭ്യന്തരമന്ത്രിയായിരിക്കേ മനസ്സിലാക്കിയിട്ടുണ്ട്. അവ വീണ്ടെടുക്കാന്‍ വീണ്ടും ശ്രമം നടത്തേണ്ടതുണ്ട്. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ നേരത്തേ നടന്ന ശ്രമങ്ങളിലെ ഗൂഢാലോചന അടക്കം കാര്യങ്ങളില്‍ അന്വേഷണത്തിന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ശ്രമങ്ങള്‍ നടന്നെങ്കിലും മുന്നോട്ട് നീങ്ങിയിരുന്നില്ല,’ രമേശ് ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala on TP Chandrasekharan murder case investigation

We use cookies to give you the best possible experience. Learn more