|

പ്രതിച്ഛായ ഉണ്ടായിട്ട് വേണ്ടേ നഷ്ടപ്പെടുത്താന്‍; മുഖ്യമന്ത്രിയോട് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. കേരളത്തില്‍ കണ്‍സള്‍ട്ടന്‍സി ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉപ്പുതിന്നുന്നവര്‍ വെള്ളം കുടിക്കണമെന്നും എന്നാല്‍ അവര്‍ വെള്ളം കുടിക്കാതെ മാറി നില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇല്ലാത്ത പ്രതിച്ഛായ എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെടുത്താനാകുകയെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സാമര്‍ത്ഥ്യക്കാരെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പോലും ചോദിക്കുന്ന അവസ്ഥയുണ്ടായെന്നും ചെന്നിത്തല പരിഹസിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ