തിരുവനന്തപുരം: മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപസമിതിക്ക് തെറ്റുപറ്റിയെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കണം. പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ അനുമതി വാങ്ങണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പൊളിക്കാന്‍ തയ്യാറാണ് എന്ന സത്യവാങ്മൂലമല്ല ചീഫ് സെക്രട്ടറി നല്‍കേണ്ടത്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ മാസം 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. തുടര്‍ന്ന് അഞ്ചുദിവസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങിയിരുന്നു. നോട്ടീസിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ഫ്‌ളാറ്റില്‍ നിന്നും ഒഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ് ഉടമകള്‍.