| Monday, 16th December 2019, 11:38 am

നിങ്ങളുടെ ഈ വിഭജന രാഷ്ട്രീയത്തിന് 2024 ല്‍ ചരിത്രത്തിന്റെ കാഴ്ച ബംഗ്ലാവിലായിരിക്കും സ്ഥാനം: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൗരത്വ നിയമം വഴി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന സംയുക്ത പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ആരാണ് ഇന്ത്യന്‍ പൗരന്‍ എന്ന് തീരുമാനിക്കുന്നത് അമിത് ഷാ ആണോ. നമ്മുടെ അവകാശങ്ങള്‍ ആരുടേയും കാല്‍ക്കല്‍വെക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല’, രമേശ് ചെന്നിത്തല പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ ഉണര്‍ന്നിരിക്കുന്നുവെന്നും ഫാസിസ്റ്റ് കാലത്ത് രാജ്യത്തിനാവശ്യം മതേതര ജനാധിപത്യകക്ഷികളെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. മന്ത്രിമാര്‍, യു.ഡി.എഫ് നേതാക്കള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ തുടങ്ങിയ മതനേതാക്കളും നടി കെ.പി.എ.സി ലളിതയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

എല്ലാ മതവിശ്വാസികള്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും താമസിക്കാനുള്ള രാജ്യമാണ് ഇന്ത്യയെന്ന് പ്രതിഷധം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘അത്തരമൊരു രാജ്യത്താണ് ഇങ്ങനെയൊരു നിയമം പാസാക്കിയത്. പൊതുവായ സാംസ്‌കാരിക സവിശേഷതകള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യ എന്ന രാജ്യം രൂപീകരിക്കുന്നത്. ഇന്ത്യാ എന്ന രാജ്യസങ്കല്‍പ്പം ജനങ്ങള്‍ സൃഷ്ടിച്ചതാണ്, മുഖ്യമന്ത്രി പറഞ്ഞു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more