പുനഃസംഘടന അനാവശ്യമെന്ന് രമേശ് ചെന്നിത്തല
Daily News
പുനഃസംഘടന അനാവശ്യമെന്ന് രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Aug 02, 10:47 am
Saturday, 2nd August 2014, 4:17 pm

ramesh-chennitala[] ന്യൂദല്‍ഹി: സംസ്ഥാന മന്ത്രിസഭ പുനഃസംഘടന വേണ്ടന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിലവില്‍ പുനഃസംഘടനയുടെ ആവശ്യമില്ലെന്നും മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരാമാണെന്നും അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചു.

പുനഃസംഘടന നടത്തുന്നത് പാര്‍ട്ടിയിലും മുന്നണിയിലും തര്‍ക്കങ്ങള്‍ക്ക് വഴിവെക്കും. കെ.ബി ഗണേഷ് കുമാറിനെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായ ബാധിക്കുമെന്നും  ചെന്നിത്തല വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായും എ.കെ ആന്റണിയുമായും രമേശ് ചെന്നിത്തല ഉച്ചയ്ക്ക് ശേഷം ചര്‍ച്ച നടത്തും.