| Friday, 22nd January 2021, 10:48 am

'ശ്രീ ഉമ്മന്‍ ചാണ്ടി നല്‍കിയ നിസ്തുലമായ സംഭാവനകളെ ഞാന്‍ ഓര്‍ക്കുന്നു'; നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന് ആദരമര്‍പ്പിച്ച് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയല്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിക്ക് ആദരമറിയിച്ച് നിയമസഭ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദരമര്‍പ്പിച്ച് കൊണ്ട് നിയമസഭയില്‍ സംസാരിച്ചത്.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് കക്ഷി ഭേദമന്യേ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചയാളായിരുന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

‘മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ തന്റെ മുന്നില്‍ വരുന്നവരുടെ ആവലാതികള്‍ പരിഹരിക്കാന്‍ അദ്ദേഹമെടുത്ത ശ്രമങ്ങള്‍ മാതൃകാപരമാണ്. നമ്മുടെ നാടിന്റെ വളര്‍ച്ചയുടെ വഴിത്താരയില്‍ ശ്രീ ഉമ്മന്‍ ചാണ്ടി നല്‍കിയ നിസ്തുലമായ സംഭാവനകളെ ഞാന്‍ ഓര്‍ക്കുന്നു. ഇനിയും ദീര്‍ഘ കാലം കേരള രാഷ്ട്രീയത്തിലും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതൃത്വം കൊടുക്കാന്‍ അദ്ദേഹത്തിന് കഴിയെട്ടെ. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു,’ ചെന്നിത്തല പറഞ്ഞു.

രണ്ട് തവണ കേരളമുഖ്യമന്ത്രിയും ഒരു തവണ പ്രതിപക്ഷനേതാവുമായിരുന്നു ഉമ്മന്‍ ചാണ്ടി.

അതേസമയം നിയമസഭ അവസാനിക്കുന്ന ഇന്ന് സി.എ.ജി റിപ്പോര്‍ട്ടിനെതരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. കിഫ്ബിയ്ക്ക് എതിരായ റിപ്പോര്‍ട്ട് വഴി സംസ്ഥാന സര്‍ക്കാരിനുമേല്‍ അനാവശ്യമായി കടന്നു കയറുന്നുവെന്നാണ് പ്രധാന വിമര്‍ശനം.

ചട്ടം 118 പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാതെ റിപ്പോര്‍ട്ടില്‍ മൂന്ന് പേജുകള്‍ കൂട്ടിച്ചേര്‍ത്തെന്നും വിമര്‍ശനമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala honours OOmmenchandy in Legislative assembly as he is completing 50 years

Latest Stories

We use cookies to give you the best possible experience. Learn more