| Sunday, 28th March 2021, 10:30 am

"എല്ലാം വിലയ്ക്ക് വാങ്ങാമെന്ന് കരുതേണ്ട"; ഈ തെരഞ്ഞെടുപ്പോടെ ട്വന്റി-ട്വന്റിയുടെ കഥകഴിയുമെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ട്വന്റി-ട്വന്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ട്വന്റി-ട്വന്റിയുടെ കഥ കഴിയുമെന്ന് ചെന്നിത്തല പറഞ്ഞു.

കുന്നത്തുനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സജീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനാധിപത്യത്തില്‍ മുതലാളിമാരല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. നമ്മുടെ മുന്നിലുള്ളത് ഇടത്പക്ഷത്തിനേയും ട്വന്റി-20 പാര്‍ട്ടിയേയും ഇല്ലാതാക്കാനുള്ള തെരഞ്ഞെടുപ്പാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുത്. തീരുമാനിക്കേണ്ടത് മുതലാളിമാരല്ല. ഒറ്റക്കെട്ടായി നിന്ന് കൊണ്ട് പോരാട്ടത്തിന് നേതൃത്വം കൊടുക്കണം,’ ചെന്നിത്തല പറഞ്ഞു.

കുന്നത്തുനാട്ടില്‍ പണഭീമന്മാര്‍ക്കെതിരേയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

അവരുടെ വിചാരം എല്ലാം വിലക്ക് വാങ്ങാമെന്നാണ്. സാധനങ്ങള്‍ വിലക്ക് വാങ്ങാന്‍ പറ്റും. ജനങ്ങളുടെ പിന്തുണയും മനസും ഹൃദയത്തിലൂടെ മാത്രമേ വാങ്ങാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത്തവണ ട്വന്റി-ട്വന്റിയെ നേരിടണം. ഈ തെരഞ്ഞെടുപ്പോട് കൂടി ട്വന്റി-ട്വന്റിയുടെ കഥ കഴിയും. കേരള ജനതയെ പറ്റിക്കാന്‍ കുറേ മുതലാളിമാര്‍ ഇറങ്ങിയിരിക്കുന്നു,’ രമേശ് ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala hits Twenty Twenty Kerala Election 2021

We use cookies to give you the best possible experience. Learn more