| Friday, 7th July 2017, 2:10 pm

'മോദി ഇന്ത്യയെ വേട്ടക്കാരുടെ കൂടാരത്തിലേക്ക് നയിക്കുകയാണ് ചെയ്തത്'; പ്രധാനമന്ത്രിയുടെ ഇസ്രാഈല്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രാഈല്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇസ്രാഈലുമായി ഭീകരവിരുദ്ധ സഖ്യമുണ്ടാക്കുക വഴി വേട്ടക്കാരുടെ കൂടാരത്തിലേക്ക് ഇന്ത്യയെ നയിക്കുകയാണ് മോദി ചെയ്യുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

പാലസ്തീന്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിവരുന്നത് ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹവുമായി ചങ്ക് പൊട്ടി നിലവിളിക്കുന്ന മാതാപിതാക്കളെയാണ്. വംശഹത്യയുടെ ആഗോളവക്താക്കളായി ലോകത്തിനു മുന്നില്‍ നില്‍ക്കുന്ന ഇസ്രഈലുമായി ചങ്ങാത്തം കൂടാന്‍ അതേ മനസുള്ളവര്‍ക്ക് മാത്രമേ സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.


Also Read: അമ്മ നന്നായെങ്കിലേ മക്കള്‍ നന്നാവൂ; ഇന്നസെന്റിന്റെ പരാമര്‍ശം ശരിയായില്ലെന്നും ശ്രീനിവാസന്‍


നിരന്തരം ഇരകളാക്കപ്പെടുന്ന പാലസ്തീന്‍ ജനതയോട് ഐക്യപ്പെടുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് ഇതുവരെ മുന്നോട്ടുവച്ചത്. ചേരിചേരാ രാജ്യങ്ങളിലെ യുവജന സംഘടനകളുടെ സമ്മേളനത്തില്‍ യാസര്‍ അറാഫത് പങ്കെടുത്തത് തനിക്കിന്നും ആവേശകരമായ ഓര്‍മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലസ്തീനെ ഭൂമുഖത്തു നിന്നും ഇല്ലാതാക്കുക മുഖ്യഅജണ്ടയാക്കിയ ഇസ്രാഈല്‍ സയണിസ്റ്റ് പ്രവര്‍ത്തനത്തിന് സഹായകരമായ നടപടിയാണ് ഇപ്പോള്‍ മോദിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഗരിമ ഇസ്രാഈലിന് മുന്നില്‍ പണയപ്പെടുത്തുകയാണ് മോദി ചെയ്യുന്നത്.


Don”t Miss: വേശ്യാലയത്തില്‍ നിന്നും അവളെ കൈപിടിച്ചുകയറ്റിയത് സ്വന്തം ജീവിതത്തിലേക്ക്: ഒരപൂര്‍വ്വ പ്രണയകഥ ഇങ്ങനെ


സംഘപരിവാറിന്റെ വിഷലിപ്തമായ ആശയങ്ങളും സയണിസ്റ്റ് തീവ്രവാദവും കൂടി വിളക്കി ചേര്‍ക്കുമ്പോള്‍ മതേതര ഇന്ത്യയുടെ മുഖമാണ് നഷ്ട്ടപ്പെടുത്തുന്നത് എന്ന് മോദി തിരിച്ചറിയണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യാസര്‍ അറാഫത്തിനൊപ്പമുള്ള ചിത്രവും രമേശ് പങ്കുവെച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹവുമായി ചങ്ക് പൊട്ടി നിലവിളിക്കുന്ന മാതാപിതാക്കളെയാണ് പാലസ്തീന്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ഓടിവരുന്നത്. വംശഹത്യയുടെ ആഗോളവക്താക്കളായി ലോകത്തിനു മുന്നില്‍ നില്‍ക്കുന്ന ഇസ്രയേലുമായി ചങ്ങാത്തം കൂടാന്‍ അതേ മനസുള്ളവര്‍ക്ക് മാത്രമേ സാധ്യമാകു. നിരന്തരം ഇരകളാക്കപ്പെടുന്ന പാലസ്തീന്‍ ജനതയോട് ഐക്യപ്പെടുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് ഇതുവരെ മുന്നോട്ടുവച്ചത്. ചേരിചേരാ രാജ്യങ്ങളിലെ യുവജന സംഘടനകളുടെ സമ്മേളനത്തില്‍ യാസര്‍ അറാഫത് പങ്കെടുത്തത് എനിക്കിന്നും ആവേശകരമായ ഓര്‍മയാണ്.


രമേശ് ചെന്നിത്തല പോസ്റ്റ് ചെയ്ത ചിത്രം


അന്ന് ഞാന്‍ യൂത്ത് കോണ്‍ഫറന്‍സിന്റെ സെക്രട്ടറി ജനറലായിരുന്നു. സമാധാനത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ചു പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചാണ് അന്ന് സമ്മേളനം ആരംഭിച്ചത്. ഇന്ത്യ തുടര്‍ന്ന് വന്ന സമാധാനത്തിന്റെ ചങ്ങലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇസ്രായേല്‍ സന്ദര്‍ശനത്തോടെ ഇല്ലാതാകുന്നത്. ഇസ്രയേലുമായി ഭീകര വിരുദ്ധ സഖ്യമുണ്ടാക്കുക വഴി വേട്ടക്കാരുടെ കൂടാരത്തിലേക്ക് ഇന്ത്യയെ നയിക്കുകയാണ് മോദി ചെയ്യുന്നത്.
പാലസ്തീനെ ഭൂമുഖത്തു നിന്നും ഇല്ലാതാക്കുക മുഖ്യഅജണ്ടയാക്കിയ ഇസ്രായേല്‍ സയണിസ്റ്റ് പ്രവര്‍ത്തനത്തിന് സഹായകരമായ നടപടിയാണ് ഇപ്പോള്‍ മോദിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഗരിമ ഇസ്രായേലിന് മുന്നില്‍ പണയപ്പെടുത്തുകയാണ് മോദി ചെയ്യുന്നത്. സംഘപരിവാറിന്റെ വിഷലിപ്തമായ ആശയങ്ങളും സയണിസ്റ്റ് തീവ്രവാദവും കൂടി വിളക്കി ചേര്‍ക്കുമ്പോള്‍ മതേതര ഇന്ത്യയുടെ മുഖമാണ് നഷ്ട്ടപ്പെടുത്തുന്നത് എന്ന് മോദി തിരിച്ചറിയണം.

We use cookies to give you the best possible experience. Learn more