രമേശ് ചെന്നിത്തല ലോക്‌സഭയിലെത്തിയത് എന്‍.എസ്.എസ് കാരണം: പ്രതാപ വര്‍മ തമ്പാന്‍
ആലപ്പുഴ: കെ.പി.സി.സി ജനറല്‍ സെക്രട്ടറി പ്രതാപ വര്‍മ തമ്പാന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം വിവാദത്തില്‍. വിവാദ പ്രസംഗത്തിന് പിന്നാലെ ജില്ലയുടെ ചുമതലയില്‍ നിന്ന് പ്രതാപനെ മാറ്റണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡി.സി.സി കെ.പി.സി.സിക്ക് പരാതി നല്‍കി.
എന്‍.എസ്.എസിന്റെ പിന്തുണയോടെയാണ് രമേശ് ചെന്നിത്തലയ്ക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് കിട്ടിയതെന്നായിരുന്നു തമ്പാന്റെ ആരോപണം.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലിനെ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പാര്‍ട്ടിയില്‍ ഉയരങ്ങളിലെത്തിയെന്നും തമ്പാന്‍ പറഞ്ഞിരുന്നു.
വിവാദ പ്രസംഗത്തിന് പിന്നാലെ ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
ഹരിപ്പാടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതാപന്‍ മാപ്പ് പറയണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.
1982 ല്‍ ഹരിപ്പാട് നിന്ന് മത്സരിക്കുകയും പിന്നീട് മന്ത്രിയാവുകയും ചെയ്ത രമേശ് ചെന്നിത്തലയ്ക്ക് എന്‍.എസ്.എസിന്റെ വോട്ട് വേണ്ടെന്ന് ഐ ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.
അതേസമയം, ഡി.സി.സി പ്രസിഡന്റ് ബി. ബാബു പ്രസാദ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഹരിപ്പാട് സീറ്റ് ഒഴിഞ്ഞു കൊടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കരഞ്ഞു നടക്കുകയാണെന്നും പ്രതാപ വര്‍മ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Ramesh Chennithala enters Lok Sabha because of NSS: Prathapa Varma Thampan