മുഖ്യമന്ത്രിയ്ക്ക് മാന്യമായി രാജിവെക്കാനുള്ള അവസാന അവസരം; എന്‍.ഐ.എ സെക്രട്ടറിയേറ്റിലേക്കെത്തിയത് അപമാനകരമെന്ന് ചെന്നിത്തല
Gold Smuggling
മുഖ്യമന്ത്രിയ്ക്ക് മാന്യമായി രാജിവെക്കാനുള്ള അവസാന അവസരം; എന്‍.ഐ.എ സെക്രട്ടറിയേറ്റിലേക്കെത്തിയത് അപമാനകരമെന്ന് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th July 2020, 12:17 pm

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയരെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അസാധാരണ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘എന്‍.ഐ.എ സെക്രട്ടറിയേറ്റിലേക്കെത്തിയത് അപമാനമാണ്. ഇന്ത്യയില്‍ ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല’, ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയ്ക്ക് മാന്യമായി രാജിവെക്കാനുള്ള അവസാന അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

എല്‍.ഡി.എഫിലെ കക്ഷികള്‍ എന്താണ് വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക