Daily News
സി.പി.ഐ.എമ്മിനൊപ്പം ബി.ജെ.പിയും സംയമനം പാലിച്ചാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കും- ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Sep 13, 06:45 am
Saturday, 13th September 2014, 12:15 pm

ramesh-chennithala
[] ന്യൂദല്‍ഹി:  സി.പി.ഐ.എമ്മിനൊപ്പം ബി.ജെ.പിയും സംയമനം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എങ്കില്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബി.ജെ.പിയുടെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുതെന്നും സംയമനം വലിച്ചെറിയാന്‍ ഒറ്റ നിര്‍ദേശം മതിയെന്നും  ബി.ജെ.പി അധ്യക്ഷന്‍ വി. മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

പ്രളയത്തെ തുടര്‍ന്ന് കശ്മീരില്‍ കുടുങ്ങിയ 291 മലയാളികള്‍ തിരിച്ചത്തെിയതായി ചെന്നിത്തല പറഞ്ഞു. റോയല്‍ ബട്ടു ഹോട്ടലില്‍ കുടുങ്ങിയ 120 പേര്‍ വൈകാതെ ഡല്‍ഹിയില്‍ തിരിച്ചത്തെും. 20 പേര്‍ മാത്രമെ ഇനി കശ്മീരില്‍ നിന്ന് തിരിച്ചത്തൊനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കൊള്ള പലിശക്കാര്‍ക്കെതിരായ ഓപ്പറേഷന്‍ കുബേരയുമായി പൊലീസ് മുന്നോട്ടുപോകുമെന്നു ചെന്നിത്തല അറിയിച്ചു. ബ്‌ളേഡ് മാഫിയക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.