| Thursday, 25th January 2018, 1:28 pm

ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ പുറത്ത്, കോടികളുടെ തട്ടിപ്പു നടത്തിയവര്‍ അകത്ത്; മുഖ്യമന്ത്രിയുടെ നിലപാട് അധാര്‍മികമെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിയുടെ പണമിടപാട് സംബന്ധിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബിനോയ് കോടിയേരിയുടെ സാമ്പത്തിക ആരോപണം അന്വേഷിക്കണമെന്ന തന്റെ ആവശ്യം തള്ളിയ മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്.

പ്രതിപക്ഷം ആവശ്യപ്പെടുന്ന തരത്തിലുള്ള അന്വേഷണം നടത്താന്‍കഴിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു.

അതേസമയം കോടിയേരിയുടെ മകനെതിരെ ആരോപണമുണ്ടായിട്ടും അന്വേഷിക്കില്ല എന്നു പറയുന്നത് അധാര്‍മികമാണെന്നും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി എന്തോ മറച്ചു വയ്ക്കാന്‍ ശ്രമിക്കുകയാണ് എന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

മോണ്ട് ബ്ലാങ്ക് പേനയും ഐ ഫോണും ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചതിന്റെ പേരില്‍ ദേശീയ നേതൃത്വം ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ആഡംബരകാറു വാങ്ങുകയും 13 കോടി തട്ടിപ്പു നടത്തുകയും ചെയ്ത പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ നിലപാട് സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more