| Sunday, 9th December 2018, 4:48 pm

സി.പി.ഐ.എമ്മിന് മതില്‍കെട്ടണമെങ്കില്‍ പാര്‍ട്ടി പണം കണ്ടെത്തണം; വനിതാ മതിലിനല്ല, വര്‍ഗീയമതിലിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ നേതൃത്വത്തില്‍ നവോത്ഥാനസംഘടനകള്‍ക്കൊപ്പം നടത്തുന്ന വനിതാ മതിലിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേത് അധികാരദുര്‍വിനിയോഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

“സി.പി.ഐ.എമ്മിന് മതില്‍കെട്ടണമെങ്കില്‍ പാര്‍ട്ടി പണം കണ്ടെത്തണം. ഇതിന് നികുതിദായകരുടെ പണം ഉപയോഗിക്കുന്നത് ശരിയല്ല. വനിതാമതിലല്ല വര്‍ഗീയ മതിലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.”

ALSO READ: ഭരണഘടനാ ധാര്‍മികതയെ ആശ്രയിച്ച് വിധി പുറപ്പെടുവിക്കുന്നത് അപകടകരം; സുപ്രീം കോടതിയുടെ ശബരിമല വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍

വനിതാ മതിലിനായി ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സാലറി ചലഞ്ച് പോലെ സര്‍ക്കാര്‍ തീരുമാനം ആനമണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതില്‍ ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. വനിതാമതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ജീവനക്കാരെ രണ്ട് തട്ടിലാക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലാത്തവരെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ALSO READ: “കണ്ണൂർ വിമാനത്താവളം വികസനത്തിന്റെ ഉത്തമ മാതൃക”:കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു

വനിതാ മതില്‍ കേരളത്തിന്റെ മതേതരമൂല്യം തകര്‍ക്കും. ഹിന്ദുസംഘടനകളെ മാത്രമാണ് സര്‍ക്കാര്‍ പരിപാടിയ്ക്ക് ക്ഷണിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പ്രളയബാധിത പ്രദേശങ്ങള്‍ വീണ്ടും സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more